മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്കായി. 75 ദിവസത്തെ ചിത്രീകരണത്തിനുശേഷമാണ് ഈ ബ്രേക്ക്. സെറ്റിനോട് താല്‍ക്കാലിക വിട പറയുന്ന നിമിഷങ്ങള്‍ വിഡിയോയായി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.
’47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. എളുപ്പം തിരിച്ചുവരാം, അണിയറക്കാരുടെ സംഘത്തോട് മോഹന്‍ലാലിന്റെ വാക്കുകള്‍.
ചിത്രത്തിലെ ഓരോ ഡിപ്പാര്‍ട്ട്മെന്റും, വിശേഷിച്ച് ലൈറ്റിംഗ് വിഭാഗം ഗംഭീരമായി പ്രവര്‍ത്തിച്ചെന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി പറയുന്നു. ഷെഡ്യൂള്‍ ബ്രേക്കിന് പിരിയുമ്പോള്‍ ടീമിലെ എല്ലാവരും പോസിറ്റീവ് ആണെന്നും ചിത്രവും അങ്ങനെ ആവട്ടെയെന്ന് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തും പറയുന്നു.
കെ ആര് സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, കോ ഡയറക്ടര്‍ ബിനു പപ്പു. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്.
Recent Comments