‘സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ച് എന്തെങ്കിലും കലാപരിപാടികള്‍ക്ക് സാധ്യതയുണ്ടോയെന്ന അന്വേഷണമാണ് ആദ്യം വന്നത്. കോവിഡ് കാലമായതിനാല്‍ ആള്‍ക്കൂട്ടം തീരെ പാടില്ല. വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലുള്ള ഒരു പരിപാടിക്കേ സാധ്യതയുണ്ടായിരുന്നുള്ളൂ. പിന്നീട് അതിന്റെ തീമിനെക്കുറിച്ചായി ആലോചന. 1957 ലാണ് ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറുന്നത്. അന്നുമുതല്‍ 2021 വരെയുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനകളെ ഓര്‍മ്മപ്പെടുത്താനുള്ള പരിപാടിയായാല്‍ നന്നാവുമെന്ന് തോന്നി. അതിന് കൂട്ടുപിടിച്ചത് അക്കാലത്തെ കവിതകളെയും നാടകഗാനങ്ങളെയുമായിരുന്നു. അതിനെ കൂട്ടിയിണക്കാന്‍ പ്രഭാവര്‍മ്മയുടെയും റഫീക്ക് അഹമ്മദിന്റെയും സഹായം തേടി. അവര്‍ എഴുതിത്തന്ന കവിതാശകലങ്ങള്‍ കൂടി അതിനോട് ചേര്‍ത്തുവച്ചു. ഈ ഗാനങ്ങളെ പുതിയ തരത്തില്‍ അവതരിപ്പിക്കാനുള്ള ചുമതല രമേശ് നാരായണനായിരുന്നു. പ്രോഗ്രാം ചെയ്യാനുള്ള ദൗത്യം സ്റ്റീഫന്‍ ദേവസ്സിക്ക് നല്കി.’
‘കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി ഷൂട്ട് ചെയ്യാനാവില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള അന്‍പതോളം ഗായകരുമായി ബന്ധപ്പെട്ടു. ഒറ്റ ദിവസംകൊണ്ട് മ്യൂസിക് കമ്പോസ് ചെയ്തത്, പാടാനുള്ളവര്ക്കെല്ലാം അയച്ചുകൊടുത്തു. വീട്ടില്‍ സ്റ്റുഡിയോ സൗകര്യമുള്ളവരെല്ലാം അങ്ങനെയും അല്ലാത്തവര്‍ മൊബൈലിലും പാടി അയച്ചുതന്നു. മൂന്നാംദിവസം എല്ലാത്തിന്റെയും ട്രാക്ക് കിട്ടി. പിന്നീട് മിക്സ് ചെയ്യുന്ന ജോലിയായിരുന്നു. ഒപ്പംതന്നെ എഡിറ്റിംഗും ഗ്രാഫിക് വര്‍ക്കുകളും പുരോഗമിച്ചു. ഈ പണികള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നാണ് നിര്‍വ്വഹിച്ചത്. അങ്ങനെ ഏഴ് ദിവസത്തെ കൂട്ടായ പരിശ്രമം കൊണ്ട് ഞങ്ങള്‍ നവകേരള ഗീതാഞ്ജലി സൃഷ്ടിച്ചു. പ്രോഗ്രാം കേട്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.’ പരിപാടിയുടെ ആശയാവതാരകനായ ടി.കെ. രാജീവ്കുമാര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments