ഇളയരാജയുടെ സംഗീതത്തിന് എം. ഡി. രാജേന്ദ്രേന് വരികളെഴുതി പുറത്ത് വന്ന താരാട്ട് ഗാനമാണ് അല്ലിയിളം പൂവോ. കൃഷ്ണചന്ദ്രനാണ് ഈ ഗാന പാടിയിരക്കുന്നത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന് ഈ പാട്ടിന്റെ പിറവിക്ക് പിന്നിലെ കഥ വെളിപ്പെടുത്തി.
’84-ല്‍ മംഗളം നേരുന്നു എന്ന ചിത്രത്തില്‍ അല്ലിയിളം പൂവോ ഇറങ്ങിയ സമയത്ത് ആ പാട്ട് അത്ര വലിയ ഹിറ്റായിരുന്നില്ല. എനിക്ക് ഏറ്റവും വിഷമമുള്ള കാര്യമാണ് അത്. എന്റെ ഗാനമേളകളില്‍ പോലും വളരെ വിരളമായാണ് ഞാന്‍ ആ ഗാനം പാടിയിട്ടുള്ളത്. ‘കൃഷ്ണചന്ദ്രന് തുടര്‍ന്നു.
‘2006-2007 കാലഘട്ടത്തില്‍ വന്ന റിയാലിറ്റി ഷോകളിലൂടെയാണ് ആ പാട്ട് ശ്രദ്ധ നേടിയത്. അതില്‍ ചില മിടുക്കന്മാരായ ചെറുപ്പക്കാര്‍ പാടിയതിന് ശേഷമാണ് ഈ പാട്ടിനെ കുറിച്ച് ആളുകള്‍ സംസാരിച്ച് തുടങ്ങിയത്. അതിനെ തുടര്‍ന്ന് എ.എസ് പ്രിയ എന്ന സാഹിത്യകാരിയൊക്കെ ഞങ്ങളുടെ കുട്ടികളെ ഉറക്കാന്‍ പാടി കൊടുക്കുന്നത് ഈ പാട്ടാണെന്ന് പറഞ്ഞു. അത് കേട്ട് ഞാന്‍ ഞെട്ടി പോയി. എന്റെ പാട്ട് ഇത്ര മനോഹരമായിരുന്നോ എന്ന് പോലും ഞാന്‍ ചിന്തിച്ചു.’
‘അന്നതിന് വേണ്ടത്ര പ്രചാരം ലഭിക്കാതിരുന്നതിനാല്‍ ആ പാട്ട് കൊണ്ട് എനിക്ക് പ്രയോജനമൊന്നും ലഭിച്ചില്ല. ദാസേട്ടന് പാടേണ്ട പാട്ടായിരുന്നു അത്. പിറ്റേ ദിവസം പാട്ട് ഷൂട്ട് ചെയ്യേണ്ടതിനാല്‍, ദാസേട്ടന് വേണ്ടി ട്രാക്ക് പാടാനായിരുന്നു എന്നെ വിളിച്ചത്. ട്രാക്കായത് കാരണം ഞാന്‍ അത്ര ഗൗരവം ആ പാട്ടിന് കൊടുത്തില്ല. അഭിനയിക്കുന്നവര്‍ക്ക് ലിപ്പ് കൊടുക്കാന്‍ വേണ്ടി സാധാരണ രീതിയില്‍ പാടി എന്നു മാത്രം. കാരണം എന്തായാലും ദാസേട്ടന്റെ ശബ്ദമായിരിക്കും പുറത്തുവരാന്‍ പോകുന്നത്.’
‘ആദ്യത്തെ ടേക്കില്‍ ഓര്‍ക്കസ്ട്ര പെര്‍ഫക്റ്റ് ആയതിനാല്‍ ഞാന്‍ ഇത് ഒറ്റ പ്രാവശ്യം മാത്രമാണ് പാടിയത്. സ്റ്റുഡിയോയുടെ പുറത്തിറങ്ങിയതിന് ശേഷം പിന്നെ ഈ പാട്ടിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. പടം റിലീസാവുന്നതിന് തൊട്ടുമുമ്പാണ് ഞാന്‍ അറിയുന്നത് ഈ പാട്ട് നേരിട്ട് പടത്തില്‍ എടുത്തു എന്ന്. അതിന് കാരണക്കാര്‍ ഇന്നസെന്റ് ചേട്ടനും ഡയറക്ടര്‍ മോഹന്‍ ചേട്ടനുമാണ്. ഇന്നസെന്റ് ചേട്ടന് ലൊക്കേഷനിലിരുന്ന് അവന് നന്നായിട്ട് പാടീയിട്ടുണ്ടല്ലോ? ഇനി എന്തിനാ ഇത് മാറ്റുന്നതെന്ന് ഇരിങ്ങാലക്കുട ഭാഷയില്‍ ചോദിച്ചു. അത് ഗൗരവകരമായി എടുത്ത് ആ ട്രാക്ക് ഓക്കെ വെക്കുകയായിരുന്നു.’
‘ഞാന്‍ ആലോചിക്കാറുണ്ട് അത് ഓക്കെയായിരുന്നെങ്കില് എന്നെ ഒരിക്കല്‍ കൂടി വിളിച്ച് വോയ്സ് മിക്സ് ചെയ്യാമായിരുന്നു എന്ന്. പിന്നെ ചിലര്‍ പറയുന്നത് പോലെ ആ പാട്ടിന്റെ യോഗമതാണ്. പലര്‍ക്കും ആ പാട്ട് വളരെ ഇഷ്ടമാണ്. രവി മേനോനെ പോലെയുള്ള എഴുത്തുകാരൊക്കെ മലയാളത്തിലെ പത്ത് പതിനഞ്ച് താരാട്ട് പാട്ടുകളില്‍ ഒന്ന് അല്ലിയിളമാണെന്ന്. ‘എന്ന് കൃഷ്ണചന്ദ്രന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം-
Recent Comments