അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ഇന്കാര്ണേഷന് സീത എന്ന ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ചെയ്യുന്നതിനായി കരീന കപൂര്‍ ഖാന് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിഫലമായി 12 കോടി രൂപ അവര്‍ ചോദിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.
ഇതിനെതിരെ രൂക്ഷ പ്രതികരണങ്ങള്‍ ഉയര്‍ന്നുവെങ്കിലും കരീന മൗനം പാലിച്ചതേയുള്ളൂ. താരം പ്രതിഫലം ഉയര്‍ത്തുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ വന്നപ്പോള്‍ തപ്സി, പ്രിയാമണി തുടങ്ങിയ നടിമാരും അവര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നേരിട്ടുള്ള പ്രതികരണം നടത്തിയിരിക്കുകയാണ് കരീന കപൂര്‍.
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ തുല്യ വേതനത്തെ കുറിച്ച് ആരും സംസാരിച്ചിരുന്നില്ല. സിനിമയില്‍ അഭിനയിക്കുന്ന നായകന്മാര്ക്ക് ഒരു പ്രതിഫലവും നായികമാര്‍ക്ക് അതില്‍ കുറഞ്ഞ വേതനവും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും ഇതിനെതിരെ ശബ്ദം ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. നായികമാരും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നു. എനിക്ക് എന്താണ് വേണ്ടത് എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ അത് ഞാന്‍ ഡിമാന്റ് ചെയ്യുന്ന പ്രതിഫലം അല്ല, മറിച്ച് സ്ത്രീകളോടുള്ള ബഹുമാന സൂചകമാണ്.’ കരീന പറഞ്ഞു.
രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം ശരീര സൗന്ദര്യം വീണ്ടെടുത്ത കരീന കപൂര്‍ സിനിമകളില്‍ സജീവമാകുകയാണിപ്പോള്‍. ആമിര്‍ ഖാന് നായകനായി എത്തുന്ന ‘ലാല്‍ സിംഗ് ചദ്ദ’യാണ് കരീനയുടെ പുതിയ ചിത്രം. ടോം ഹാങ്ക്സ് നായകനായ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ചദ്ദ. ഇത് കൂടാതെ, ഹന്‍സല്‍ മേത്തയ്ക്കും ഏകത കപൂറിനുമൊപ്പമുള്ള പുതിയ ചിത്രവും കരീന പ്രഖ്യാപിച്ചിട്ടുണ്ട്. കരണ്‍ ജോഹറിന്റെ പിരിയോഡിക് ഡ്രാമയായ തക്ത് എന്ന സിനിമയിലും കരീനയാണ് നായിക. കരീനയെ കൂടാതെ, രണ്‍വീര്‍ സിംഗ്, അലിയ ഭട്ട്, വിക്കി കൗശാല്‍, ഭൂമി പെട്നേക്കര്‍, ജാന്‍വി കപൂര്‍, അനില്‍ കപൂര്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ തക്ത് എന്ന ചിത്ത്രതിലുണ്ട്.
Recent Comments