പതിമൂന്നാമത് ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനം മുന്‍നിര്‍ത്തി ജോജു ജോര്‍ജാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ദുര്‍ഗ്ഗ കൃഷ്ണയാണ് മികച്ച നടി. ചിത്രം ഉടല്. മികച്ച അഭിനേതാവിനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം മേപ്പടിയാനിലൂടെ ഉണ്ണി മുകുന്ദനും സ്വന്തമാക്കി.
സംവിധായകന് ആര്. ശരത്ത് അദ്ധ്യക്ഷനും വിനു എബ്രഹാം വി.സി. ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 2021 സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
കൃഷാന്ത് ആര്.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചലച്ചിത്രം. മികച്ച രണ്ടാമത്തെ ചലച്ചിത്രമായി ഋ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന് അഹമ്മദ് കബീറാണ്. ചിത്രം മധുരം. രാജു തോട്ടമാണ് സ്വഭാവനടന്‍. നിഷ സാരംഗിയാണ് സ്വഭാവനടി. മികച്ച ഛായാഗ്രാഹകന്‍ ലാല്‍ കണ്ണനാണ്.
മറ്റു പുരസ്കാര ജേതാക്കള്‍:
മികച്ച തിരക്കഥാകൃത്ത്: ചിദംബരം എസ്. പൊതുവാള് (ചിത്രം- ജാന്‍ കെ.മന്)
മികച്ച അവലംബിത തിരക്കഥ: ഡോ. ജോസ് കെ. മാനുവല്‍ (ചിത്രം- ഋ)
മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ (ചിത്രം- ഉരു, ഉള്‍ക്കനല്‍)
മികച്ച സംഗീത സംവിധായകന്: അജയ് ജോസഫ് (ചിത്രം- എ ഡ്രമാറ്റിക് ഡെത്ത്)
മികച്ച പശ്ചാത്തല സംഗീതം: ബിജിപാല്‍ (ചിത്രം- ലളിതം സുന്ദരം, ജാന്‍ എ മന്)
മികച്ച ഗായകന്: വിനീത് ശ്രീനിവാസന് (ചിത്രം- മധുരം, പ്രകാശന് പറക്കട്ടെ)
മികച്ച ഗായികമാര്‍: അപര്‍ണ രാജീവ് (ചിത്രം- തുരുത്ത്, മഞ്ജരി (ചിത്രം- ആണ്, ഋ)
മികച്ച എഡിറ്റിംഗ്: മഹേഷ് നാരായണന്, രാജേഷ് രാജേന്ദ്രന് (ചിത്രം- നായാട്ട്)
മികച്ച കലാസംവിധാനം: മുഹമ്മദ് ബാവ (ചിത്രം- ലളിതം സുന്ദരം)
മികച്ച ശബ്ദമിശ്രണം: എം.ആര്. രാജാകൃഷ്ണന് (ചിത്രം- ധരണി)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ചിത്രം- സാറാസ്, മ്യാവു, ലളിതം സുന്ദരം)
മികച്ച മേക്കപ്പ്: റോണക്സ് സേവ്യര്‍ (ചിത്രം- സാറാസ്, നായാട്ട്)
നവാഗത സംവിധായകര്‍: വിഷ്ണു മോഹന്‍ (ചിത്രം- മേപ്പടിയാന്) ബ്രൈറ്റ് സാം റോബിന് (ചിത്രം- ഹോളിഫാദര്‍)
മികച്ച ബാലചിത്രം: കാടകലം (സംവിധാനം ഡോ. സഖില്‍ രവീന്ദ്രന്)
മികച്ച ബാലതാരം (ആണ്): സൂര്യകിരണ്‍ പി.ആര് (ചിത്രം- മീറ്റ് എഗെയ്ന്)
മികച്ച ബാലതാരം (പെണ്): ആതിഥി ശിവകുമാര്‍ (ചിത്രം- നിയോഗം)
Recent Comments