മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മ്മിച്ച് അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് പ്രഥ്വിരാജാണ് തന്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തത്. ജാഫര്‍ ഇടുക്കിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. കഴുത്തില്‍ കുരിശോടെയുള്ളനീണ്ട കൊന്തയും സമൃദ്ധമായ വെള്ളത്താടിയും കൈയില്‍ രക്തക്കറ പുരണ്ട വാക്കിംഗ് സ്റ്റിക്കും നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉള്‍പ്പടെ പലതും കാണാം. എന്തോ വലിയൊരു ദുരന്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആമോസ് അലക്സാണ്ഡര് എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയാം വിധം ഭദ്രമാക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ജാഫര്‍ ഇടുക്കിയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ആമോസ് അലക്സാണ്ടര്‍.
ആരാണീ ആമോസ് അലക്സ്ണ്ടര്‍?
വരുംദിനങ്ങളിലെ അപ്ഡേഷനുകള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുമെന്നാണ് നിര്‍മ്മാതാവ് അഷറഫ് പിലാക്കലും സംവിധായകന് അജയ് ഷാജിയും പറഞ്ഞത്. പൂര്‍ണ്ണമായും ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ മൂവിയായിരിക്കുമിത്.
അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് നായിക. ഡയാനാ ഹമീദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ശ്രീജിത് രവി, അഷറഫ് പിലാക്കല്‍, രാജന് വര്‍ക്കല എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
രചന- അജയ് ഷാജി, പ്രശാന്ത് വിശ്വനാഥന്. ഗാനങ്ങള്‍- പ്രശാന്ത് വിശ്വനാഥന്, സംഗീതം- മിനി ബോയ്, ഛായാഗ്രഹണം- പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് സിയാന് ശ്രീകാന്ത്, കലാസംവിധാനം- കോയാസ്, മേക്കപ്പ്- നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈന്‍- ഫെമിനജബ്ബാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, ക്രിയേറ്റീവ് ഹെഡ്- സിറാജ് മൂണ്‍ ബീം, സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈന്‍- സുധീര്‍ കുമാര്‍, അനൂപ് തൊടുപുഴ, പ്രൊഡക്ഷന്‍ ഹെഡ്- രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ മാനേജര്‍- അരുണ്‍ കുമാര്‍ കെ., പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- മുഹമ്മദ് പി.സി., പി.ആര്.ഒ വാഴൂര്‍ ജോസ്, ഫോട്ടോ. അനില്‍ വന്ദന.
തൊടുപുഴയിലും പരിസരങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
Recent Comments