പ്രശസ്ത സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന് രഞ്ജി പണിക്കര്‍ എന്നിവരുടെ കീഴില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായിട്ടാണ് ജഗന് ആദ്യ സിനിമ ചെയ്യുന്നതും. അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കല്‍ ആല്‍ബവും ജഗന് ഇതിനുമുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലറാണ് ചിത്രം. യുവതാരം സിജു വില്‍സനാണ് നായകന്. ഒരു പോലീസ് ഓഫീസറുടെ വേഷമാണ് സിജു വില്സന്. രഞ്ജി പണിക്കരും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് സഞ്ജീവാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം ജാക്സണ് ജോണ്സണ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം ഗോപി സുന്ദര്‍, പ്രൊജക്റ്റ് ഡിസൈനര്‍ അന്‍സില്‍ ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍ വിശ്വനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, കലാസംവിധാനം ഡാനി മുസ്സരിസ്, മേക്കപ്പ് അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂം ഡിസൈനര്‍ വീണ സ്യമന്തക് ഐ, സ്റ്റില്‍സ് വിഘ്നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ സാബിത്, പി.ആര്.ഒ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി.ആര് അങ്കിത അര്ജുന്.
Recent Comments