മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് 32 വര്‍ഷങ്ങളാകുന്നു. 1989 ഏപ്രില്‍ 14 നാണ് ഈ ഫാന്‍സ് ക്ലബ്ബ് പിറവി കൊള്ളുന്നത്. കൃത്യമായി പറഞ്ഞാല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു വടക്കന്‍ വീരഗാഥ റിലീസ് ആയതിന് തൊട്ടു പിന്നാലെ. അന്നുതൊട്ട് ഇന്നോളം വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനയ്ക്ക് കീഴില്‍ നടന്നുവരുന്നത്.
സംഘടനയുടെ തിരുവനന്തപുരം യൂണിറ്റ് അവരുടെ 32-ാം ജന്മദിനം ആഘോഷിച്ചത് കേക്ക് ചലഞ്ച് നടത്തിക്കൊണ്ടായിരുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന് ജഗതി ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ജഗതിശ്രീകുമാറിന്റെ മകന് രാജ് കുമാര്‍, മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അരുണ്‍, രക്ഷാധികാരി അശോകന്, ജില്ലാ സെക്രട്ടറി റഫീഖ് കരകുളം, ജോയിന്റ് സെക്രട്ടറി ബൈജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
‘150 കിലോ കേക്കാണ് കേക്ക് ചലഞ്ചിലൂടെ വിറ്റുപോയത്. ഇതിലൂടെ കിട്ടിയ മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.’ സംഘടനയുടെ മുഖ്യ രക്ഷാധികാരി ബി. ഭാസ്കര്‍ പറഞ്ഞു.
Recent Comments