17 വര്‍ഷത്തിന് ശേഷം ജേക്സ് ബിജോയ്യും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുകയാണ്. നിവിന്‍ പോളി ചിത്രമായ മലയാളി ഫ്രം ഇന്ത്യയിലെ പാട്ടിന് വേണ്ടിയാണ് ഇവര്‍ വീണ്ടും കൈകോര്‍ക്കുന്നത്. 2007ല്‍ വിനീത് സംവിധാനം ചെയ്ത മലയാളി എന്ന ആല്‍ബത്തിലൂടെയായിരുന്നു ജേക്സിന്റെ സംഗീത അരങ്ങേറ്റം. വിനീത് പാടി ജേക്സ് സംഗീതം നല്കിയ മിന്നലഴകെ എന്ന ഗാനം അന്ന് യുവാക്കളുടെ ഇടയില്‍ തരംഗമായിരുന്നു.
17 വര്‍ഷങ്ങള്‍ക്ക് ശേഷവും പഴയ സ്ഥലത്ത് തന്നെയാണ് പാട്ട് റെക്കോര്‍ഡ് ചെയ്തത് എന്ന കൗതുകവും ജെയ്ക്സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. 2007 ല്‍ ഗോപി സുന്ദറിന്റെ ഉടമസ്ഥതയിലുള്ള സുന്സ സ്റ്റുഡിയോയായിലായിരുന്നു മലയാളി ആല്‍ബം റെക്കോര്‍ഡ് ചെയ്തത്. സ്റ്റുഡിയോയുടെ അകത്തുള്ള വിഷ്വല്‍സ് ഫ്രണ്ടസ് ഫോറെവര്‍ എന്ന പാട്ടില്‍ കാണാന്‍ കഴിയും.
ജേക്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അന്ന് വിനീത് മലയാളി ആല്‍ബം സംവിധാനം ചെയ്തത് . വിനീതിനോട് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞതും ജേക്സായിരുന്നു .പിന്നീട് ഉപരിപഠനവും ജോലിയുമൊക്കെയായി അഞ്ചുവര്‍ഷക്കാലം ജേക്സ് യുഎസിലായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ജേക്സ് മലയാള സിനിമയില്‍ സജീവമായെങ്കിലും വിനീതുമായി വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞിരുന്നില്ല .
മലയാളി ഫ്രം ഇന്ത്യക്കായി ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഇത്തവണ റ്റിറ്റോ പി തങ്കച്ചനാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റിഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Recent Comments