നെറ്റ്ഫ്ളിക്സില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയെ പ്രശംസിച്ച് ബോളിവുഡ് താരവും ശ്രീദേവിയുടെ മകളുമായ ജാന്‍വി കപൂര്‍. നയന്‍താരയുടെ ജീവിതത്തെയും വിവാഹത്തെയും ആസ്പദമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
‘ശക്തയായ സ്ത്രീയാകുന്നത് കാണുന്നതിനേക്കാള്‍ മറ്റൊരു പ്രചോദനമില്ല’ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുറിപ്പ് മാറുപടിയായി നയന്‍താര ഇങ്ങനെ കുറിച്ചു- ‘പ്രിയ ജാന്‍വി, ഡോക്യുമെന്ററി കണ്ടശേഷം ജാന്‍വി പങ്കുവച്ച കുറിപ്പ് എന്നെ വികാരഭരിതയാക്കി, ഒരുപാട് സ്നേഹം.’
നവംബര്‍ 18 നാണ് ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. നയന്‍താരയുടെ കരിയറിലെയും വ്യക്തിപരമായ യാത്രയിലെയും സുപ്രധാന നാഴികക്കല്ലുകളിലേയ്ക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഡോക്യുമെന്ററി. നയന്‍താരയുടെ ജീവിതത്തിലെ വെല്ലുവിളികളും തകര്‍ന്ന പ്രണയബന്ധങ്ങളും വിഘ്നേഷ് ശിവനുമായുള്ള പ്രണയകഥയും വിവാഹവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Recent Comments