ഇന്നലെ ഗുരുവായൂരില്‍ വച്ചായിരുന്നു പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ഇന്ദുലേഖ വാര്യരുടെ മകന് സാരംഗിന്റെ ചോറൂണ്. കാലത്ത് 10.30 ന് ക്ഷേത്രത്തിലെത്തിയ ജയരാജ് വാര്യരെയും കുടുംബത്തെയും ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റര്‍ മനോജ് ഇഴുവപ്പാടി, ക്ഷേത്രം മാനേജര്‍ എ.വി. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ചോറൂണിന് അച്ഛന് ആനന്ദിന്റെ മടിയിലിരുന്ന സാരംഗിന് കുടുംബക്കാര് എല്ലാവരും അന്നമൂട്ടി. ഭഗവാനെ ആദ്യമായി കണ്ട സാരംഗിന് മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന് നമ്പൂതിരി പുഷ്പാഞ്ജലി പ്രസാദം നല്കി അനുഗ്രഹിച്ചു. കൂടാതെ സാരംഗിന് വെണ്ണ കൊണ്ടുള്ള തുലാഭാരവും നടത്തി.
പിന്നീട് ജയരാജും കുടുംബവും ചെന്നത് അര നൂറ്റാണ്ടായി ഗുരുവായൂരിന്റെ ചരിത്ര വിസ്മയങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ള സരിതാ സ്റ്റൂഡിയോയിലേക്കാണ്. സ്റ്റുഡിയോ ഉടമ സുരേന്ദ്രന് അവരെ സ്വീകരിച്ചു. അവിടെ നിന്നും നേരെ രുഗ്മിണിയിലേക്ക്.
ജയരാജ് വാര്യര്‍ രഹസ്യമായി സൂക്ഷിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുപ്പതാമത് വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. രുഗ്മണിയിലെ സ്വീകരണ മുറിയില്‍ ഒരുക്കിയ കേക്ക് മുറിച്ചു കൊണ്ടാണ് വിവാഹ വാര്‍ഷികം അരങ്ങേറിയത്. ഗുരുവായൂരിന്റെ പ്രതിപക്ഷനേതാവ് കെ.പി ഉദയന്‍ ജയരാജിനും ഭാര്യക്കും ആശംസകളര്‍പ്പിക്കാന്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസിനെ ക്ഷണിച്ചു. മലയാളത്തിന്റെ പ്രിയ കലാകാരനെയും അദ്ദേഹത്തിന്റെ പത്നി ഉഷ ജയരാജ് വാര്യരെയും ചെയര്മാന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നു. മാധ്യമ പ്രവര്ത്തകന് ജനു ഗുരുവായൂര്‍, മനോരമ ലേഖകന്‍ വി.പി ഉണ്ണികൃഷ്ണന് എന്നിവരും ആശംസകള്‍ നേര്‍ന്നു.
മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന് ജയരാജ് വാര്യരെ കുറിച്ച് ഒരു നിമിഷ കവിത പാടിക്കൊണ്ടാണ് അനുഗ്രഹം ചൊരിഞ്ഞത്. സംവിധായകന് വിജീഷ് മണി, മാധ്യമപ്രവര്ത്തകന് കലൂര്‍ ഉണ്ണികൃഷ്ണന്, ചൊവ്വല്ലൂര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ ജയരാജുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയും ഒപ്പം ആശംസകള്‍ നേരുകയും ചെയ്തു. പ്രകാശ് സ്വാമിയും കൃഷ്ണന് സ്വാമിയും കണ്ണന് സ്വാമിയും ചേര്‍ന്ന് ഒരുക്കിയ സദ്യ കഴിച്ചായിരുന്നു ജയരാജും കൂടുംബവും മടങ്ങിയത്.
ബാബു ഗുരുവായൂര്‍
Recent Comments