മെയ് 3 നാണ് ജയറാം പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്വച്ചാണ് വിവാഹം. ഇതിന് മുന്നോടിയായി വിവാഹ ക്ഷണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ഇരുവരും ഗുരുവായൂരിലെത്തി. പന്തീരടി പൂജയ്ക്ക് മുമ്പാണ് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. ക്ഷണക്കത്ത് തിരുനടയില്‍ സമര്‍പ്പിച്ച് ഇരുവരും ഏറെ നേരം തൊഴുതുനിന്നു. ഉപദേവന്മാരെയും തൊഴുത് പുറത്തിറങ്ങിയ ഇരുവരും ഭഗവാന്റെ പ്രസാദമായ കഞ്ഞിയും പുഴുക്കും കഴിച്ചിട്ടാണ് മടങ്ങിയത്.

മടങ്ങുന്നതിന് മുമ്പായി ഗുരുവായൂര്‍ ദേവസ്വം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ ഇല്ലത്തെത്തി അദ്ദേഹത്തെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. ദേവസ്വത്തിന്റെ പ്രധാന ഭാരവാഹികള്‍ക്കും ക്ഷണക്കത്ത് കൈമാറി.
കഴിഞ്ഞ ഡിസംബര്‍ 9 നായിരുന്നു മാളവികയും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹനിശ്ചയം. കല്യാണം മെയ് 3 നും തുടര്‍ന്ന് എറണാകുളത്ത് വിവാഹാനന്തര ചടങ്ങുകളും നടക്കും.
Recent Comments