ഈ തിരിച്ചുവരവ് മറ്റാരേക്കാളും സന്തോഷം നല്‍കുക ജയറാമിന് തന്നെയായിരിക്കും. കാരണം കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തില്‍ സക്സസ്സുകള് സൃഷ്ടിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് ജയറാം. മാറിമാറിയുള്ള പരീക്ഷണങ്ങളും ഫലവത്താകാതെ വന്നപ്പോള്‍ ഏറ്റവുമധികം ദുഃഖിച്ചതും ജയറാം തന്നെയായിരുന്നു. അപ്പോഴും അദ്ദേഹം തമിഴിലും തെലുങ്കിലുമൊക്കെയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. പക്ഷേ തന്റെ യഥാര്‍ത്ഥ തട്ടകം മലയാള സിനിമയാണെന്ന തിരിച്ചറിവ് ജയറാമിനുണ്ടായിരുന്നു.
അതിനിടയിലാണ് ഏറ്റവും ആകസ്മികമായി സത്യന് അന്തിക്കാട് ചിത്രം ജയറാമിനെത്തേടി എത്തുന്നത്. മറ്റൊരു സൂപ്പര്‍താരത്തിനുവേണ്ടി എഴുതപ്പെട്ട ചിത്രമായിരുന്നെങ്കിലും ഒടുവിലത് എത്തിച്ചേര്‍ന്നത് ജയറാമിലേയ്ക്കാണ്.
തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സത്യനോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. അതിനുവേണ്ടി ഓപ്പണ്‍ ഡേറ്റുകളാണ് ജയറാം സത്യന് നല്‍കിയത്. കൊറോണ കാലം രണ്ട് വര്‍ഷം നഷ്ടപ്പെടുത്തിയപ്പോഴും ജയറാം ക്ഷമയോടെ കാത്തിരുന്നു. ഇക്കഴിഞ്ഞ വിജയദശമി ദിവസം എറണാകുളത്ത് സത്യന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അഞ്ച് ദിവസത്തിനുശേഷം ജയറാമും ജോയിന്‍ ചെയ്തു.
വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കല്‍കൂടി എന്ന കുറിപ്പോടെ സത്യനോടൊപ്പമുള്ള പടങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ജയറാം.
പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജയറാം ഒരു സത്യന് ചിത്രത്തിലേയ്ക്ക് എത്തുന്നത്. ഈ വരവില്‍ മീരാജീസ്മിനും ജയറാമിനൊപ്പമുണ്ട്.
Recent Comments