ജയറാം- പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍വച്ചായിരുന്നു താലികെട്ട്. നവനീതാണ് വരന്. കല്യാണച്ചടങ്ങളില് പങ്കുകൊള്ളാന്‍ സുരേഷ് ഗോപി ഭാര്യ രാധികയ്ക്കൊപ്പം എത്തിയിരുന്നു. അപര്‍ണ്ണ ബാലമുരളി, സുസിന് ശ്യാം എന്നിവരും വിവാഹച്ചടങ്ങില്‍ പങ്കുകൊണ്ടു. തൃശൂര്‍ ഹയാത്ത് റസിഡന്‍സിലാണ് വിവാഹാനന്തര ചടങ്ങ്. നാളെ എറണാകുളം ഗ്രാന്റ് ഹയാത്തിലും റിസപ്ഷന് ഒരുക്കിയിട്ടുണ്ട്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments