തോപ്പുംപടി പാലത്തില്‍ നിന്നും ബസില്‍ കയറാന്‍ ഓടിയ എന്നെ കണ്ടപ്പോള്‍ ജയറാമിന് വിഷമം തോന്നി. നീ ഒരു കാര്‍ വാങ്ങണം എന്നാദ്യമായി എന്നോട് പറഞ്ഞത് ജയറാമാണ്. ഞാന്‍ വഴങ്ങിയില്ലെങ്കിലും ജയറാം നിര്‍ബന്ധിച്ച് വീട്ടില്‍ വിളിച്ച് കൊണ്ടു പോയി. അന്ന് ജയറാമിന്റെ അമ്മ കൈയ്യില്‍വെച്ച് തന്ന 25,000 രൂപയ്ക്കാണ് ഞാന്‍ എന്റെ ആദ്യ മാരുതി കാര്‍ ബുക്ക് ചെയ്തത്. അത് ഒരിക്കലും മറക്കാനാകില്ല. താന്‍ ആദ്യം കാര്‍ സ്വന്തമാക്കിയ അനുഭവം കാന്‍ ചാനല്സിനോട് പങ്കുവെയ്ക്കുകയായിരുന്നു സിദ്ദിഖ്.
ഞാന്‍ ആദ്യം സ്വന്തമാക്കിയ വാഹനം വിജയ് സൂപ്പര്‍ സ്കൂട്ടറാണ്. ഷൂട്ടിംഗിന് പോയിരുന്നത് പലപ്പോഴും ബസിലൊക്കെ ആയിരുന്നു. എഴുന്നെള്ളത്ത് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാനും ജയറാമും ജയറാമിന്റെ കാറില്‍ വരികയായിരുന്നു. എന്നെ തോപ്പുംപടി ഭാഗത്ത് ഇറക്കിയ ശേഷം ജയറാം കാര്‍ ഓടിച്ച് പെരുമ്പാവൂരിലേക്ക് പോയി. തൊട്ടുപിന്നാലെ വന്ന ബസില്‍ കയറാന്‍ ഞാന്‍ ഓടുന്നത് ജയറാം ശ്രദ്ധിച്ചു. പിന്നീട് വീട്ടിലെത്തിയ ശേഷം ജയറാം എന്നെ ഫോണില്‍ വിളിച്ച് സ്വന്തമായി ഒരു കാര്‍ വാങ്ങണമെന്ന് പറഞ്ഞു. അന്ന് അതൊന്നും എനിക്ക് ചിന്തിക്കാനാകുന്നതിനും അപ്പുറത്തായിരുന്നു. ഞാന്‍ നിഷേധിച്ചെങ്കിലും ജയറാം എന്നെ നിര്‍ബന്ധിച്ച് വീട്ടില്‍കൊണ്ടു പോയി. ജയറാമിന്റെ വീട്ടിലെ പൂജാമുറിയില്‍ വെച്ച് അമ്മ എന്റെ കൈയ്യില്‍ 25,000 രൂപ വെച്ച് തന്നു. അത് ഒരു തുടക്കമായിരുന്നു. മറ്റൊരാളുടെ പ്രാര്‍ത്ഥന കൂടി നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് നല്ലതാണ്.
കാന്ചാനലിനെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഫോളോ ചെയ്യാം.
വീഡിയോകള്‍ക്കായി യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
Recent Comments