മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്ത് നടന് ജയസൂര്യ. കുടുംബസമേതമാണ് അദ്ദേഹം മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്. അവിടെ നിന്നും പകര്‍ത്തിയ ഫോട്ടോകള്‍ ജയസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കത്തനാരാണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇതെന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം ക്രിസ്മസിന് കത്തനാര് തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുകൂടിയാണ്. അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയവരും കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
View this post on Instagram
ജയസൂര്യ നായകനായ ആടിന്റെ മൂന്നാം ഭാഗമാണ് താരത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു സിനിമ. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്നു. വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. ജെയിംസ് സെബാസ്റ്റ്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം മിഥുന് മാനുവല്‍ തോമസ് ആണ്.
Recent Comments