‘അമര്‍ അക്ബര്‍ അന്തോണിക്കുശേഷം ഞാനും ജയസൂര്യയും ഒരുമിക്കുന്നൊരു ചിത്രംകൂടിയാണ്. അതുകൊണ്ടുതന്നെ ഒരു തമാശചിത്രമായിരിക്കും ആളുകള്‍ ഞങ്ങളില്‍നിന്ന് പ്രതീക്ഷിക്കുക. എന്നാല്‍ ഇതൊരു ഹ്യൂമര്‍ സിനിമയല്ല. സസ്പെന്‍സ് ത്രില്ലറാണ്. ആ ഗണത്തില്‍പ്പെട്ടൊരു സിനിമ ഞാനും ആദ്യമായിട്ടാണ് ചെയ്യുന്നത്. ഇത് രണ്ടുമായിരുന്നു ടൈറ്റില്‍ ഇടുന്നതിനുമുമ്പ് ഞങ്ങള്‍ നേരിട്ട വെല്ലുവിളി. ഷൂട്ടിംഗ് തുടങ്ങുന്നതിനുമുമ്പ് ടൈറ്റില്‍ അനൗണ്‍സ് ചെയ്യാതിരുന്നതും അതുകൊണ്ടാണ്. പല ടൈറ്റിലുകളും ഞങ്ങള്‍ ആലോചിച്ചിരുന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഈശോ എന്ന് നാമകരണം ചെയ്യുകയായിരുന്നു. ഈ സിനിമയില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഈശോ.’ ഈശോയുടെ സംവിധായകനും സംഗീതസംവിധായകനുമായ നാദിര്‍ഷ പറഞ്ഞു.
‘ഈശോയുടെ ആദ്യ ഷെഡ്യൂള്‍ കുറ്റിക്കാനത്തായിരുന്നു. എന്റെ മകളുടെ വിവാഹത്തെത്തുടര്‍ന്ന് ഷെഡ്യൂള്‍ ബ്രേക്കായി. സെക്കന്റ് ഷെഡ്യൂള്‍ ദുബായിലും തിരുവനന്തപുരത്തുമായി പൂര്‍ത്തിയായി. എഡിറ്റിംഗും കഴിഞ്ഞു. ഇപ്പോള്‍ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.’ നാദിര്‍ഷ പറഞ്ഞുനിര്‍ത്തി.
ജയസൂര്യയെ കൂടാതെ നമിതാപ്രമോദ്, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡോ. രജിത്കുമാര്‍, യദുകൃഷ്ണ, അക്ഷര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അരുണ്‍ നാരായണ്‍ ആണ് ഈശോ നിര്‍മ്മിക്കുന്നത്. ബാദുഷയും ബിനു സെബാസ്റ്റ്യനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. സുനീഷ വാരനാട് തിരക്കഥ എഴുതുന്ന സിനിമയ്ക്കുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത് റോബി വര്‍ഗ്ഗീസാണ്.
Recent Comments