ബേസില്‍ ജോസഫ്, നിഖില വിമല്‍, ഗ്രേസ് ആന്റണി എന്നീ ഈ മൂന്ന് പേരുകളോടൊപ്പം ജീത്തു ജോസഫ് എന്ന പേര് കൂടെ ചേരുമ്പോള്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത് ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റര്‍ടെയ്നറായ ‘നുണക്കുഴി’ എന്ന ചിത്രത്തിനാണ്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചത്. ബേസില്‍ ജോസഫും ഗ്രേസ് ആന്റണിയും ആദ്യമായി നായകനും നായികയുമായി എത്തുന്ന ഈ ചിത്രം ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ വീണ്ടും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ്. നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളെ വിതറിയിട്ട ‘നുണക്കുഴി’ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം. U/A സര്‍ട്ടിഫിക്കറ്റോടെ 2024 ഓഗസ്റ്റ് 15ന് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുന്നു.
സിനിമ സ്വപ്നം കണ്ടുനടക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ക്കിടയില്‍ നിന്ന് സിനിമ പശ്ചാത്തലമില്ലാതെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന ജീത്തു ജോസഫ് തന്റെ ആദ്യ ചിത്രം ‘ഡിറ്റക്ടീവ്’ന്റെ തിരക്കഥ രചിക്കുമ്പോള്‍ ആത്മവിശ്വാസം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. പൂര്‍ത്തീകരിച്ച തിരക്കഥയുമായി നേരെ ചെന്നത് സുരേഷ് ഗോപിയുടെ അടുത്തേക്ക്. ജീത്തു ജോസഫിലെ കഥ പറച്ചിലുകാരനില് വിശ്വസിച്ച സുരേഷ് ഗോപി ഡേറ്റ് നല്‍കിപ്പോള്‍ 2007 ഫെബ്രുവരി 16ന് കുറ്റാന്വേഷണ ചിത്രമായ ‘ഡിറ്റക്ടീവ്’ പിറന്നു. പിന്നീടങ്ങോട്ട് കോമഡി, ഫാമിലി എന്റര്‍ടൈനര്‍, മിസ്റ്ററി, ത്രില്ലര്‍ തുടങ്ങി വ്യത്യസ്തമായ ജേര്ണറുകളിലായി നിരവധി സിനിമകള്‍ ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലുമായി പ്രേക്ഷകരിലേക്കെത്തി.
‘ഡിറ്റക്ടീവ്’ന് ശേഷം ഫാമിലി എന്റര്‍ടൈനര്‍ ഗണത്തില്‍ ഉര്‍വശി, മുകേഷ്, കുഞ്ചാക്കോ ബോബന്, അര്‍ച്ചനാ കവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ‘മമ്മി ആന്റ് മീ’ (2010 മെയ് 21) ഉം ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവരെ നായകനും നായികയുമാക്കി ‘മൈ ബോസ്’ (2012 നവംബര്‍ 10) ഉം തിരക്കഥയെഴുതി സംവിധാനം ചെയ്തു. രണ്ട് ചിത്രങ്ങളും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതോടെ നാലാമത്തെ ചിത്രമായ ‘മെമ്മറീസ്’ സസ്പെന്‍സ് ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. പൃഥ്വിരാജ് നായകവേഷം അണിഞ്ഞ ചിത്രം 2013 ആഗസ്റ്റ് 9ന് റിലീസ് ചെയ്തു. സുരേഷ് ഗോപിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫിന്റെ തലവര മാറ്റിമറിച്ചത് മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’ആണ്. കെട്ടുറപ്പുള്ള തിരക്കഥയും ആകാംക്ഷഭരിതമായ കഥാഗതിയും കോര്‍ത്തിണക്കി ദൃശ്യാവിഷ്കരിച്ച ‘ദൃശ്യം’ ഭീതി പടര്‍ത്തിയതോടെ ചിത്രത്തിന്റെ രണ്ടാംഭാഗമായ ‘ദൃശ്യം 2’നായ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്നു. ആദ്യഭാഗം 2013 ഡിസംബര്‍ 19ന് റിലീസ് ചെയ്തപ്പോള്‍ രണ്ടാംഭാഗം 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഫെബ്രുവരി 19നാണ് തിയറ്ററുകളിലെത്തിയത്. മൂന്നാംഭാഗം ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഭാഷകളിലേക്ക് ‘ദൃശ്യം’ റീമേക്ക് ചെയ്യപ്പെട്ടതോടെ മലയാളത്തിന് പുറത്തും ആരാധവൃത്തം സൃഷ്ടിക്കാന്‍ ജീത്തു ജോസഫിന് സാധിച്ചു. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ‘പാപനാസം’ ഉം ദഗ്ഗുബതി വെങ്കിടേഷ് നായകനായെത്തിയ തെലുഗു റീമേക്ക് ‘ദ്രുശ്യം 2’ ഉം ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്തത്. ‘ദൃശ്യം 1’നും ‘ദൃശ്യം 2’നും ഇടയിലുള്ള കാലയളവില്‍ ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘ഊഴം’, ‘ആദി’, ‘മിസ്റ്റര്‍ & മിസ് റൗഡി’, ‘ദ ബോഡി’ (ഹിന്ദി), ‘തമ്പി’ (തമിഴ്) എന്നീ ചിത്രങ്ങളും ‘ദൃശ്യം 2’ന് ശേഷം ’12ത്ത് മാന്‍’, ‘കൂമന്’, ‘നേര്’ തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ജീത്തുവിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘നുണക്കുഴി’.
സിനിമ മോഹവുമായി നടന്ന ജീത്തു ജോസഫ് ഇന്ന് ലോകം അറിയപ്പെടുന്ന സംവിധായനും തിരക്കഥാകൃത്തുമാണ്. സിനിമക്ക് ആവശ്യമായ ചേരുവകള്‍ കൃത്യതയോടെ ചേര്‍ക്കുന്ന അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നത് ആസ്വാദ്യകരമായ ദൃശ്യവിസ്മയമാണ്. ഓരോ സിനിമയും ആവശ്യപ്പെടുന്ന ഘടകങ്ങള്‍ അളവില്‍ കൂടുതലോ കുറച്ചോ ചേര്‍ത്ത് പാതിവെന്ത പരുവത്തിലാക്കിയാല്‍ ആ സിനിമയുടെ ജീവന് നിലനിര്‍ത്താനായെന്ന് വരില്ല. ലാഗ്, ഡ്രാമ, സ്ലോ എന്നൊക്കെ പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട എത്രയോ സിനിമകളുണ്ട്. എന്നാല്‍ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് എന്നും പ്രേക്ഷകരുണ്ട്. സിനിമ ആവശ്യപ്പെടുന്നതിനപ്പുറം മറ്റൊന്നും അദ്ദേഹം തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്താറില്ല എന്നതാണ് അതിന് പിന്നിലെ രഹസ്യം.
സിനിമയുടെ അടിത്തറ തിരക്കഥയാണ്. ഗൗരവത്തോടെയും ദൃഢതയോടെയും പക്വതയോടെയും ഊട്ടിയുറപ്പിക്കണം. പാമ്പിനെപോലെ ഇഴഞ്ഞോ പട്ടത്തിനോളം വേഗത്തിലോ സഞ്ചരിച്ചാല്‍ കാഴ്ചക്കാരുണ്ടാവില്ല. ജീത്തു ജോസഫിന്റെ ഭുരിഭാഗം ചിത്രങ്ങളുടെയും തിരക്കഥ അദ്ദേഹം തന്നെയാണ് തയ്യാറാക്കിയത്. എന്നാല്‍ റിലീസിനൊരുങ്ങുന്ന ‘നുണക്കുഴി’യുടെ തിരക്കഥ രചിച്ചത് ‘ട്വല്‍ത്ത് മാന്‍’, ‘കൂമന്’ എന്നിവയുടെ തിരക്കഥാകൃത്തായ കെ ആര് കൃഷ്ണകുമാറാണ്. ഏറെ വ്യത്യസ്ത പുലര്‍ത്തി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി സോളമന്, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്ട്ടിന് ജോസഫ്, ഗൗതം കെ നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യന്, ഏരിയല്‍ സിനിമാറ്റോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്പോട്ട് എഡിറ്റര്‍: ഉണ്ണികൃഷ്ണന് ഗോപിനാഥന്, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: സുബൈര്‍ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്, രതീഷ് വിജയന്, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്, മാര്‍ക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments