നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ‘ക്ഷണികം’ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി.
ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ നടനായ രൂപേഷ് രാജ് നായക വേഷത്തില്‍ എത്തുന്നു. നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, മീര നായര്‍, സ്മിത അമ്പു, അമ്പൂട്ടി എന്നീ മുന്‍നിര താരങ്ങളോടൊപ്പം രോഹിത്ത് നായര്‍, ഹരിശങ്കര്‍, ഓസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒട്ടനവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഈ ചിത്രത്തിന് വിളക്ക് തെളിയിച്ചത് പ്രശസ്ത സംവിധായകനായ ടി.കെ. രാജീവ് കുമാറാണ്. കെ.എസ്. ചിത്രയും കെ.എസ്. ഹരിശങ്കറും ഓരോ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ഡോ. ഷീജ വക്കത്തിന്റെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഡോ. വി.ടി. സുനിലും സോങ് മിക്സ് ഹരി കൃഷ്ണനും, സോങ് മാസ്റ്ററിങ് ഇന്ത്യയിലെ തന്നെ പ്രമുഖനായ ശദാബ് റയീന്‍ മുംബൈ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസണ് സില്‍വയാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ദീപ്തി നായരാണ് ചിത്രത്തിന് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അരവിന്ദ് ഉണ്ണിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം 8 കെ റായില്‍ കേരളത്തില്‍ ഷൂട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. വസ്ത്രാലങ്കാരം ദിവ്യ ഷിന്റോ & മീനാക്ഷി ഡിസൈന്‍സ്. സ്റ്റില്‍സ് റാം ആര്. നായര്‍ & വിഷ്ണു മോഹന്‍. ഈ ചിത്രത്തിന്റെ എഡിറ്റര്‍ രാകേഷ് അശോകയാണ്. ലൈന്‍ പ്രൊഡ്യൂസര്‍ അഭിലാഷ് ശ്രീകുമാരന്‍ നായര്‍. ആര് പ്രൊഡക്ഷന്‍സ് ഫിലിമി നിര്‍മ്മിക്കുന്ന ക്ഷണികം എന്ന ചിത്രം ജനുവരി 2022 ആദ്യവാരത്തില്‍ റിലീസ് ചെയ്യുന്നു. പി.ആര്.ഒ. എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments