രാജ്യത്തുടനീളം ജിയോ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളമാണ് തടസ്സം നേരിട്ടത്. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവുന്നില്ല. വാട്ട്്സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്, യൂട്യൂബ്, ഗൂഗിള്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയാ സേവനമായ എക്സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് അനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് ജിയോ സേവനങ്ങളില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. മൂന്ന് മണിക്കൂറിലേറെയായി പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. കേരളത്തിലും പലര്‍ക്കും ജിയോ കണക്ഷന് കിട്ടുന്നില്ല. ഡൗണ്‍ ഡിറ്റക്ടര്‍ മാപ്പ് അനുസരിച്ച് രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ഉപഭോക്താക്കള്‍ സേവനത്തില്‍ തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിയോ ഫൈബര്‍, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും തടസ്സം നേരിടുന്നുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ജിയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Recent Comments