കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിംഗിനിടെയാണ് നടന് ജോജു ജോര്‍ജിന് അപകടം പിണഞ്ഞത്. പുതുച്ചേരി എയര്‍പോര്‍ട്ടിലായിരുന്നു അന്ന് ഷൂട്ടിംഗ്. ഹെലിക്കോപ്റ്റര്‍ രംഗമായിരുന്നു ചിത്രീകരിച്ചത്. കമല്‍ഹാസനും നാസറും ജോജു ജോര്‍ജും പങ്കെടുക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഷോട്ട് ഓക്കെയാക്കി ഹെലിക്കോപ്റ്ററില്‍നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍തന്നെ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിച്ചു. എക്സറേയില്‍ ചെറിയ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ബാന്റേജ് ഇടുകയായിരുന്നു. 21 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
ഇപ്പോള്‍ എറണാകുളത്തെ വീട്ടിലാണ് വിശ്രമം. പരിക്ക് നിസ്സാരമാണെന്ന് ജോജു അറിയിച്ചു. ജോജു ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം തല്ക്കാലം മാറ്റിവച്ചിട്ടുണ്ട്.
Recent Comments