പ്രശസ്ത ക്യാമറാമാന് ജോമോന് ടി. ജോണും നിര്‍മാതാവായ അന്‍സു എല്‍സ വര്‍ഗ്ഗീസും വിവാഹിതരായി. ജോമോന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പിനിയായ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഭാഗമാണ് അന്‍സു. വോയിസ് ഓഫ് സത്യനാഥന്, കാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ ലൈന്‍ പ്രൊഡ്യൂസറായും ജോലി നോക്കിയിട്ടുണ്ട്. കൂടാതെ എന്‍ജിനിയര്‍ ഗവേഷകയും ഡിസൈനറുമൊക്കെയാണ് അന്‍സു.
കുമരകത്ത് വെച്ചായിരുന്നു കല്യാണം. വിവാഹ ചിത്രങ്ങള്‍ ജോമോന് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. എന്റെ പ്രതീക്ഷയും വീടും എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജോമോന് പറഞ്ഞത്. മലയാള സിനിമയിലെ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
View this post on Instagram
ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോന് കരിയര്‍ ആരംഭിച്ചത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്മറയത്ത്, അയാളും ഞാനും തമ്മില്‍, എന്ന് നിന്റെ മൊയ്തീന്, ചാര്‍ലി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെയും ഛായാഗ്രഹകനാണ്. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളില്‍ ജോമോന് പ്രവര്‍ത്തിച്ചു. തണ്ണീര്‍മത്തന്‍ ഡെയ്സ്, ഇരുള്, കോള്‍ഡ് കേസ്, വിശുദ്ധ മെജോ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവ് കൂടിയാണ് ജോമോന്.
നടി ആന്‍ അഗസ്റ്റിനാണ് ജോമോന്റെ ആദ്യ ഭാര്യ. 2014 ല്‍ ആയിരുന്നു ഇവരുടെ പ്രണയവിവാഹം. 2020 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
Recent Comments