ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് തുടക്കമായി. കാഞ്ഞിരപ്പള്ളി സെന്റ്് ഡൊമനിക്സ് കത്തീഡ്രല്‍ പള്ളിയില്‍വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കാഞ്ഞിരപ്പള്ളി അതിരൂപതാ വികാരി ജനറല്‍ ഫാദര്‍ ബോബി അലക്സ് മണ്ണംപ്ലാക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നിര്‍മ്മാതാക്കളില്‍ ഒരാളായ ഷെറീഫ് മുഹമ്മദ് ഫസ്റ്റ് ക്ലാപ്പ് നല്കി. പ്രശസ്ത നടി കനിഹയും ഗോകുല്‍ സുരേഷ്ഗോപിയുമാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. തൊട്ടടുത്ത ഷോട്ടില്‍ സുരേഷ്ഗോപിയും പങ്കെടുത്തു. എബ്രഹാം മാത്യു മാത്തന് എന്ന കഥപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ പൊറിഞ്ഞു മറിയം ജോസിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാതാവ്.
നീതാപിള്ള, സണ്ണിവെയ്ന്, വിജയരാഘവന്, നൈല ഉഷ, ആശാശരത്, സ്വാസിക, ജനാര്ദ്ദനന്, ഷമ്മി തിലകന്, ബിനു പപ്പു, വിനീത് തട്ടില്‍ എ്നിവര്ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ആര്.ജെ. ഷാനാണ് തിരക്കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചാപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. സംവിധായകന് ജോഷിയുടെ മകന് കൂടിയായ അഭിലാഷ് ജോഷിയാണ് ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്. പ്രൊഡക്ഷന്‍ കണ്ട്രോളര് മുരുകന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി. കലാസംവിധാനം നിമേഷ് താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റിയൂം പ്രവീണ്‍ വര്‍മ്മ. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments