ബ്രഹ്മാണ്ഡ ചിത്രം ആര്.ആര്.ആര് പുറത്തിറങ്ങും മുമ്പ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ജൂനിയര്‍ എന്‍.ടി.ആര്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജനത ഗാരേജിനു ശേഷം കൊറട്ടാല ശിവയുമായി ചേര്‍ന്ന് ജൂനിയര്‍ എന്‍ ടി ആര് സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്.
സിനിമയുടെ പൂജ ഫെബ്രുവരി ഏഴിന് നടക്കുമെന്നറിയുന്നു. സംഗീത സംവിധായകനായി അനിരുദ്ധിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അലിയാ ഭട്ട് നായികയായേക്കും.
ചിരഞ്ജീവി, രാംചരണ്‍ തേജ എന്നിവരൊന്നിക്കുന്ന ആചാര്യയാണ് കൊറട്ടാല ശിവയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാജമൗലിയുടെ ആര്.ആര്.ആര് പോലെ തന്നെ കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് ആചാര്യയുടേയും റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.
Recent Comments