2018ലെ മഹാപ്രളയം മലയാളികള്‍ക്ക് മാത്രമല്ല മനുഷ്യസ്നേഹികളായ ഓരോരുത്തര്‍ക്കും മറക്കാന്‍ കഴിയാത്ത സംഭവമായിരുന്നു. നിരവധി ആളുകള്‍ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നില്‍ പകച്ചുപോയ ദിവസങ്ങള്‍. അവിടെ നിന്ന് പരസ്പരം കരംചേര്‍ത്ത് ഉയര്‍ത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓര്‍മ്മകള്‍. ആ ദിനങ്ങളെ ഒരിക്കല്‍ കൂടി പുനരവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി ‘2018 Every One is A Hero’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം, വന്‍താരനിര എന്നിവയെല്ലാം ചേര്‍ത്ത് പ്രളയ ദിനങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ചിത്രം ഏപ്രില്‍ 21 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ ജാഫര്‍ ഇടുക്കി, ജൂഡ് ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018 Every One is A Hero’ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന് അഖില്‍ പി ധര്‍മ്മജനും തിരക്കഥാ പങ്കാളിയാണ്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
Recent Comments