കഴിഞ്ഞ ദിവസം ക്യാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്ത സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിയ ഉടനെ നടപടി ഉണ്ടായി. ഈ റിപ്പോർട്ട് സമൂഹത്തിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടു. കോഴിക്കോട് ഒരു അഡീഷൽ ജഡ്ജി കോടതി ജീവനക്കാരിയെ കയറി പിടിച്ച സംഭവം ആയിരുന്നു അത്. മലയാളത്തിലെ മിക്കവാറും മാധ്യമങ്ങളും മുക്കിയ വാർത്തയാണ്.
കോടതിയിലെ വനിത ജീവനക്കാരി തന്നെ കയറി പിടിച്ച ജഡ്ജി ഷുഹൈബിനെതിരെ കോഴിക്കോട്ടെ പ്രിൻസിപ്പൽ ജഡ്ജി ബിന്ദുകുമാരിക്ക് പരാതി കൊടുത്തു. അവർ നടപടിയെടുത്തില്ല. തുടർന്ന് കോടതിയിലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ പ്രിൻസിപ്പൽ ജഡ്ജി പരാതിക്കാരിയെ വിളിച്ച് അനേഷിച്ചു. അഡീഷണൽ ജഡ്ജിയെയും വിളിപ്പിച്ചു. സംഭവത്തെക്കുറിച്ച് പ്രിൻസിപ്പൽ ജഡ്ജി ചോദിച്ചതിനെ തുടർന്ന് ഷുഹൈബ് കുറ്റം സമ്മതിച്ചു. കോടതിയിലെ മൊത്തം ജീവനക്കാരുടെ മുന്നിൽവെച്ച് ഷുഹൈബ് വനിതാ ജീവനക്കാരിയോട് മാപ്പും അപേക്ഷിച്ചു. ഇക്കാര്യം ഉടനെ ഹൈക്കോടതി രജിസ്ട്രാർ അറിഞ്ഞു. അനന്തരം ഷുഹൈബ് ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റി. വടകരയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഏതാണ്ട് 3,500 രൂപ ശമ്പള വർദ്ധനവ് ലഭിക്കുന്ന സാഹചര്യമാണ് സംജാതമായത്, അതോടെ പ്രതിഷേധം വീണ്ടും ഉയരുകയും ഹൈക്കോടതി രജിസ്ട്രാർ ആരോപണ വിധേയനായ ജഡ്ജിയെ സസ്പെന്റ് ചെയ്യുകയും ചെയ്തു .
വാസ്തവത്തിൽ ലൈംഗിക അതിക്രമ കേസാണ് പ്രിൻസിപ്പൽ ജഡ്ജി പോലീസിൽ പരാതി നൽകാതെ ഒത്തുതീർപ്പിലെത്തിച്ചത്.ഇത് നിയമലംഘനമാണ്. കോടതി ജീവനക്കാരിയെ കടന്നു പിടിച്ച സംഭവം ഒത്തുതീർപ്പാക്കിയ പ്രിൻസിപ്പൽ ജഡ്ജി ബിന്ദുകുമാരിയും പ്രതിയാണ് .ഷുഹൈബ് ഒന്നാം പ്രതിയാണെങ്കിൽ രണ്ടാം പ്രതിയാണ് ഇവർ.ഒരു സ്ത്രീയായിട്ടു പോലും ഇവർ.
സ്ത്രീത്വത്തെ അപമാനിച്ച ഷുഹൈബ് ജഡ്ജിയെ രക്ഷപ്പെടുത്തുവാനാണ് ജഡ്ജി ബിന്ദുകുമാരി ശ്രമിച്ചത് .ഒരു സ്ത്രീയുടെ ശത്രു സ്ത്രീയാണോയെന്ന് അതോടെ ചിലർ ചോദിക്കുകയും ചെയ്തു .എത്രമാസമാണ് ജഡ്ജിക്ക് സസ്പെൻഷൻ എന്നറിയില്ല .കോടതി ജീവനക്കാരിയുടെ ശരീരത്തിൽ കയറി പിടിച്ച ജഡ്ജിയെ രക്ഷിക്കുവാൻ ശ്രമിച്ച പ്രിൻസിപ്പൽ ജഡ്ജിക്കെതിരെ നടപടി ഉണ്ടാവുമോ ?നടപടി വേണമെന്നാണ് വ്യപകമായി ചർച്ച ചെയ്യപ്പെടുന്നത് .
Recent Comments