ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുര്‍ജ് ഖലീഫയുടെ വാളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ് ലാ പ്യാര്’ എന്ന ഹിന്ദി ആല്‍ബത്തിലെ നായിക ജുമാന ഖാന്റെ ചിത്രമാണ് ബുര്‍ജില്‍ പ്രദര്‍ശിപ്പിച്ചത്. ദുബായിലെ പ്രമുഖ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ജുമാന. ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
ജനുവരി രണ്ടാം വാരത്തില്‍ ‘പെഹ് ലാ പ്യാര്’ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഈ ആല്‍ബത്തിനുവേണ്ടി പാടിയിരിക്കുന്നത് നിഖില്‍ ഡിസൂസ്സയാണ്. ജുമാനയുടെ ഭര്‍ത്താവ് കൂടിയായ അജ്മല്‍ഖാനാണ് ആല്‍ബത്തിലെ നായകന്.
വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. വിശാഖ് പി.വി ആണ് ‘പെഹ് ലാ പ്യാറി’ന്റെ കാസ്റ്റിംഗ് ഡയറക്ടര്‍.
ഒരു അഡാര്‍ ലൗവിനുവേണ്ടി പ്രിയാവാര്യരെ അവതരിപ്പിച്ച വിശാഖ് തന്നെയാണ് ജുമാനയെയും കണ്ടെത്തിയിരിക്കുന്നത്.
Recent Comments