ഞെട്ടിപ്പിക്കുന്ന സംഭങ്ങള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പുറത്തുവിട്ടത് അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്കാരിക വകുപ്പ് നല്‍കിയത്. അതേസമയം റിപ്പോര്‍ട്ടിലെ നൂറോളം പേജുകള്‍ പുറത്തുവിട്ടിട്ടില്ല. ഈ പേജുകളിലാണ് കോളിളക്കം സൃഷ്ടിക്കാവുന്ന നടിമാരുടെ ആരോപണങ്ങളും ലൈംഗിക ചൂഷണം ചെയ്തവരുടെ പേരുകളും ഉള്ളത്. അതാണ് പുറത്ത് വിടാത്തത്.
സിനിമ മേഖലയില്‍ അവസരത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര് മൊഴി നല്‍കിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഒപ്പം ഏജന്റുമാരും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നത്. സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡ് പേരുകള്‍ നല്‍കുമെന്നും അവര്‍ക്ക് കൂടുതല്‍ പേരുകള്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ന് ഉച്ചയ്ക്ക് നടി രഞ്ജിനിയുടെ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നിര്‍ബന്ധിതമായത്.
റിപ്പോര്‍ട്ടിന്റെ 233 പേജുകളാണ് ഇതുവരെ പുറത്തു വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറിയില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നാല്‍പ്പത്തിയൊമ്പതാമത്തെ പേജിലെ തൊണ്ണൂറ്റി ആറാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. അനുബന്ധവും പുറത്തുവിടില്ല. അത് പുറത്ത് വരുന്നതോടെയാണ് പല ചൂഷകരുടെയും മുഖം മൂടികള്‍ അഴിഞ്ഞു വീഴുകയുള്ളൂ.
Recent Comments