ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വരുംതലമുറയ്ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷയെന്നും സിനിമ മേഖലയില്‍ നവീകരണം ആവശ്യമാന്നെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സിനിമ മേഖലയിലെ നവീകരണത്തിനുതകുന്നതായിരിക്കണം. ജനപ്രതിനിധി എന്ന നിലയില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും എം എല്‍ എ യുമായ എം മുകേഷും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂര്‍ സമയം സംസാരിച്ചെന്നും മറ്റുള്ളവര്‍ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
Recent Comments