ട്രൈപ്പാള്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എം പാലക്കാട്, എല്‍പി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ശിവറാണ് സംവിധായകന്. കെ. ജയകുമാര്‍ കഥയും തിരക്കഥയഉം സംഭാഷണവും ഗാനരചനയും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന പ്രിവ്യൂ ചടങ്ങില്‍ പ്രശസ്ത കവി പ്രഭാവര്‍മ്മ ഉള്‍പ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഡോ. ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാര്‍ എം , എആര്‍ റഹീം, ബോസ്സ്, ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിന്‍ മുരളി,കാര്‍ത്തിക് സച്ചിന്, കൗശല്‍, ഇഷാ മുജീബ്, റോസ് എന്നീ ബാലതാരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം അജി വാവച്ചന്, സംഗീതം വിജയ് ചമ്പത്ത്. എഡിറ്റിംഗ് ബിബിന്‍ വിശ്വല്‍ ഡോന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ശ്രീജിത്ത് സൈമണ്‍, വസ്ത്രാലങ്കാരം ദേവന് കുമാരപുരം, മേക്കപ്പ് ബിനു കരുമം, ആര്‍ട്ട് ഡയറക്ടര്‍ സജിത്ത് ആനയറ, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്യാം സരസ്, ഗായകര്‍ മാതംഗി അജിത് കുമാര്‍, ഋതുരാജ്, സ്റ്റില്‍സ് സമ്പത്ത് നാരായണന്, അസിസ്റ്റന്റ് ഡയറക്ടര്‍ അഭിഷേക് ശശികുമാര്‍, പിആര്‍ഒ എം കെ ഷെജിന്‍.
Recent Comments