ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റായി ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്ട്രി മാനേജറുമായ കെ മാധവനെ ഡല്‍ഹിയില്‍ നടന്ന 24-ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം) ശേഷം തെരഞ്ഞെടുത്തു. ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.
‘റഷ്യയുടെ ഉക്രെയ്ന് അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന്’ മാധവന് ചടങ്ങില്‍ പറഞ്ഞു.
Recent Comments