2016 ൽ താൻ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജമാത്തെ ഇസ്ലാമിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു.അതിനു മുമ്പും ശേഷവും ചില തെരെഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുടെ വോട്ട് യു ഡി എഫിനായിരുന്നു. അതാണ് കെ മുരളീധരന്റെ വെളിപ്പെടുത്തൽ.
പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എസ് ഡി പി ഐ, ജമാത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയാണ് വിജയിച്ചതെന്ന് എൽ ഡി എഫ് ആരോപിച്ചിരുന്നു. കോണ്ഗ്രസിന് ഒരു വർഗീയ കക്ഷിയുമായും ബന്ധമില്ലെന്നും തങ്ങൾ മതേതര പാർട്ടിയാണെന്നും മുതിർന്ന കോണ്ഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നു. ആ വാദമാണ് ജമാത്തെ ഇസ്ലാമിയുടെ വോട്ടുകൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന മുരളീധരന്റെ വെളിപ്പെടുത്താലോടെ തകർന്നു വീണത്.പാലക്കാട് ഉപതെരെഞ്ഞെടുപ്പ് കാലത്ത് മാധ്യമ പ്രവർത്തകർ എസ് ഡി പി ഐ യുടെ വോട്ട് കോൺഗ്രസ് സ്വീകരിക്കുമോ എന്നു ചോദിച്ചപ്പോൾ വർഗീയ കക്ഷിയുടെ വോട്ട് വേണ്ടെന്നാനായയായിരുന്ന കോൺഗ്രസ് നേതാക്കളുടെ മറുപടി .
അപ്പോൾ എസ് ഡി പി ഐ, ജമാത്തെ ഇസ്ലാമിയുടെ വോട്ടുകൾ വേണ്ടെന്ന് പറയുമോ എന്ന് മാധ്യമങ്ങൾ ആവർത്തിച്ചെങ്കിലും കൃത്യമായ മറുപടി പറയാതെ കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞു മാറുകയായിരുന്നു. പാലക്കാട് യു ഡി എഫ് വിജയിച്ചപ്പോൾ ആദ്യം ആഹ്ളാദ പ്രകടനം നടത്തിയത് വർഗീയ സംഘടനായായ എസ് ഡി പി ഐ യായിരുന്നു. തുടർന്ന് ആക്ഷേപം ഉണർന്നപ്പോഴും കോണ്ഗ്രസ് നേതാക്കൾ ഉരുണ്ടു കളിച്ചു.
ഇത്തരമൊരു സാഹചര്യത്തിലാണ് കെ മുരളീധരൻ വെളിപ്പെടുത്തൽ നടത്തിയത്. അത് കോൺഗ്രസിന് തിരിച്ചടി മാത്രമല്ല ലഭിച്ചിട്ടുള്ളത് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാൻ കൂടി സാഹചര്യം ഒരുക്കിയിരിക്കുകയാണ് .
Recent Comments