എ.ആര്. കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അര്ജുന് ബോധി (ദി ആല്‍ക്കമിസ്റ്റ്). ഡി.കെ. സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ദിവാകരന് കോമല്ലൂര്‍ തിരക്കഥയും ഗാനങ്ങളും രചിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആരംഭിച്ചു.
ഒരു സയന്റിസ്റ്റിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ എ.ആര്. കാസിം അവതരിപ്പിക്കുന്നത്. ഇന്‍ഡ്യന്‍ ശാസ്ത്ര ഗവേഷണരംഗത്തെ ഏറെ സമര്‍ത്ഥനായ സയന്റിസ്റ്റാണ് അര്ജുന് ബോധി. ശാസ്ത്രഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നയാളാണ് അര്ജുന് ബോധിയെങ്കിലും പൂര്‍വ്വികരുടെ ചില സിദ്ധാന്തങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് അയാള്‍ തിരിച്ചറിയുന്നു. മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു കണ്ടെത്തല്‍ അദ്ദേഹം നടത്തുന്നു. അര്ജുന് ബോധിയുടെ ഈ കണ്ടുപിടുത്തത്തെ വാണിജ്യവല്ക്കരിക്കാന് മാഫിയാസംഘം ശ്രമിക്കുന്നതോടെയാണ് കഥ സംഘര്ഷഭരിതമായിത്തീരുന്നത്. ശാസ്ത്രമായാലും മതമായാലും അത് മനുഷ്യനന്മക്കായിരിക്കണം എന്ന സന്ദേശം കൂടി ഈ ചിത്രം നല്‍കുന്നുണ്ട്. തീര്‍ത്തും ഒരു സയന്റിഫിക്സ് ത്രില്ലറാണ് ചിത്രം.
നീലത്താമരയ്ക്കുശേഷം കൈലാഷ് നായകനാകുന്ന ചിത്രം കൂടിയാണിത്. സായികുമാര്‍, പ്രമോദ് വെളിയനാട്, മധുപാല്‍, ചെമ്പില്‍ അശോകന്, അരിസ്റ്റോ സുരേഷ്, ഷോബി തിലകന്, സലിം എസ്., എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായിക ഒരു പുതുമുഖമാണ്.
കേരളത്തിലെ ആദ്യത്തെ രവിവര്‍മ്മ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സംസ്ഥാന അവാര്‍ഡും, 2013 ല്‍ കേരള ലളിത കലാ അക്കാദമിയുടെ പ്രകൃതി ചിത്രരചനയ്ക്കുള്ള അവാര്‍ഡും സ്വര്‍ണ്ണ മെഡലും ലഭിച്ചിട്ടുള്ള കലാപ്രതിഭ കൂടിയാണ് ദിവാകരന് കോമല്ലൂര്‍
കലവൂര്‍ രവികമാറിന്റെ തിരക്കഥയില്‍ മുരളി, സായ്കുമാര്, ക്യാപ്റ്റന്‍ രാജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒക്കിയ നീലാകാശം നിറയെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ.ആര്.കാസിം, പിന്നീട്,
ദേവക്കോട്ടൈ, നവംബര്‍ ഇരുപത്തിയഞ്ച് എന്നീ തമിഴ് ചിത്രങ്ങളും, റീ ക്യാപ്പ് എന്ന ഒരു മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അതിനു ശേഷം ഒരുക്കുന്ന ചിത്രമാണിത്.
സംഗീതം റിനില്‍ ഗൗതം, ഛായാഗ്രഹണം രഞ്ജിത്ത് രവി, കലാസംവിധാനം ബസന്ത്, മേക്കപ്പ് അനില്‍ നേമം, കോസ്റ്റ്യൂം ഡിസൈന്‍ കുക്കു ജീവന്, കോ-ഡയറക്ടര്‍ ബെന്നി തോമസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ എസ്.പി. ഷാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സെയ്ത് മുഹമ്മദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മെഹമൂദ് കാലിക്കട്ട്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജെ.പി. മണക്കാട്, പി.ആര്.ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഷിജു രാഗ്.
തിരുവനന്തപുരം, മീന്മുട്ടി, പാതിരാമണല്‍, അരുണാചല്‍ പ്രദേശ്, ടിബറ്റന്‍ കാടുകളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
Recent Comments