വണക്കം ചെന്നൈ, കാളി എന്നീ ചിത്രങ്ങൾക്ക് ശേഷം കൃതിക സ്റ്റാലിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും ടാന്യ രവിചന്ദ്രനും മുഖ്യവേഷത്തിൽ എത്തുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ചിത്രത്തിൻറെ നിർമാണം ഏറ്റെടുത്തിരിക്കുന്നത് റൈസ് ഈസ്റ്റ് എൻ്റർടൈൻമെൻ്റ്സിൻ്റെബാനറിൽ പെൻ്റേല സാഗറാണ്. റിച്ചാർഡ് എം നാഥനാണ് ചായാഗ്രാഹകൻ.
“ഇതെൻറെ മൂന്നാമത്തെ ചിത്രമാണ്. രണ്ടു ചിത്രങ്ങൾക്ക് ശേഷം നല്ലൊരു കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. ഇപ്പോഴാണ് അത് ഒത്തുവന്നത്. ജീവിത യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കാളിദാസനും ടാന്യയും ഇതിലെ കഥാപാത്രങ്ങൾക്ക് തികച്ചും അനുയോജ്യമാണെന്ന് ഉറപ്പിച്ചു പറയാം. നമ്മുടെ മനസ്സിൽ ഉള്ളത് എന്താണോ അത് വളരെ ഭംഗിയായി പകർത്താൻ കഴിവുള്ളയാളാണ് റിച്ചാർഡ് എം. നാഥൻ. മറ്റു കാര്യങ്ങൾ പിറകെ അറിയീക്കാം. കൃതിക പറഞ്ഞു നിർത്തി.
Recent Comments