പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ക്ക് കേരളത്തില്‍ ഗംഭീര സ്വീകരണം. 2024 ജൂണ്‍ 27ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങി. ഇതിന്റെ ഭാഗമായി 135 ലേറ്റ് നൈറ്റ് ഷോകളാണ് അഡീഷണലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.
3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച ‘കല്‍ക്കി 2898 എഡി’യിലെ നായിക കഥാപാത്രത്തെ ദീപിക പദുക്കോണും മറ്റ് സുപ്രധാന വേഷങ്ങള്‍ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്, ഉലഗനായകന്‍ കമല്ഹാസന്, ദിഷാ പടാനി തുടങ്ങിയവരുമാണ് കൈകാര്യം ചെയ്തത്. ഇവരോടൊപ്പം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്കി ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ഭൈരവ’യായ് പ്രഭാസ് എത്തിയ ചിത്രത്തില്‍ ‘സുമതി’ എന്ന കഥാപാത്രമായ് ദീപികയും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിന്’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘റോക്സി’യായി ദിഷാ പടാനിയുമാണ് വേഷമിട്ടത്.
Recent Comments