ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് ഉലകനായകന് കമല്ഹാസന് ഇന്നലെ രാത്രി ചെന്നൈയിലെ പോരൂരിലുള്ള രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടി. പതിവ് ചികിത്സാ ചെക്കപ്പിന് എത്തിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമലിന് നിര്‍ബ്ബന്ധിത വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇന്നോ നാളെയോ അദ്ദേഹം ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടും.
രണ്ട് ദിവസം മുമ്പ് ഹൈദരാബാദില്‍ ഒരു ചടങ്ങിനെത്തിയ കമല്ഹാസന് സംവിധായകന് കെ. വിശ്വനാഥിനെ കണ്ട് അനുഗ്രഹം തേടിയത് വാര്‍ത്തയായിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കമല്‍ ഇപ്പോള്‍. കൂടാതെ വിജയ് ടിവിയുടെ ബിഗ് ബോസ് പരിപാടിയുടെ അവതാരകനും കമലാണ്.
Recent Comments