ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലകനായകന് കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് അത്യപൂര്‍വ്വമാണ്. ഏതെങ്കിലും സിനിമകളുടെ ലോഞ്ചിംഗ് ഫങ്ഷനിലോ വിജയാഘോഷ ചടങ്ങുകളില്വച്ചാകും ഇത്തരം കണ്ടുമുട്ടലുകള്‍ ഉണ്ടാകാറുള്ളത്. പതിവിന് വിപരീതമായി രണ്ടുപേരുടെയും സമാഗമം അവരവരുടെ സിനിമാ ലൊക്കേഷനില്‍ വച്ചായത് അത്യപൂര്‍വ്വവും.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനാണ് കമല്ഹാസന് ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍ എത്തിയത്. അതേ സ്റ്റുഡിയോയിലെ മറ്റൊരു ഫ്ളോറില്‍ തന്റെ 170-ാമത്തെ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രജിനികാന്തും. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തിലൊരു സമാഗമം നടക്കുന്നത്. അല്‍പ്പനേരം ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചു. അതിനുശേഷം അവരവരുടെ ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് മടങ്ങുകയും ചെയ്തു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാറില്‍ സുഭാസ്കരനാണ് ഈ രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്.
Recent Comments