തമിഴകരാഷ്ട്രീയത്തില്‍ നിര്ണ്ണായകശക്തിയാകുമെന്ന് പ്രതീക്ഷിച്ച കമലഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിനും സമ്പൂര്‍ണ്ണ പരാജയം.
കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസനെതിരെയാണ് കമല്‍ മത്സരിച്ചത്. 1358 വോട്ടുകള്‍ക്കാണ് അദ്ദേഹം വനതിയോട് പരാജയം സമ്മതിച്ചത്.
ഇപ്പോഴും കൗണ്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന തമിഴ്നാട്ടില്‍ ഒരിടത്തും മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളാരും വിജയിച്ചിട്ടില്ലെന്നതും ആ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് കമലഹാസന് തമിഴകത്ത് മക്കള്‍ നീതി മയ്യം രൂപീകരിച്ചത്. ജാതിരാഷ്ട്രീയം ശക്തമായ തമിഴ്നാട്ടില്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായ രാഷ്ട്രീയ സംവിധാനവുമായിട്ടാണ് നിരശ്വരവാദികൂടിയായ കമല്‍ രംഗപ്രവേശനം ചെയ്തത്. ഡി.എം.കെ.-എ.ഡി.എം.കെ. കക്ഷികളെ ധ്രൂവീകരണത്തിലൂടെ അകറ്റി, രജനികാന്തിനോടൊപ്പം കൈകോര്‍ത്ത് തമിഴകത്ത് ഒരു രാഷ്ട്രീയ ശക്തിയായി വളരാമെന്നാണ് കമല്‍ കണക്കുകൂട്ടിയത്. പക്ഷേ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ഇലക്ഷന് നേരിടുംമുമ്പേ അതില്‍നിന്ന് രജനി പിന്‍വാങ്ങിയതോടെ കമലിന്റെ പ്രതീക്ഷകള്‍ക്ക് ആദ്യമേ തിരിച്ചടിയുണ്ടായി. എന്നിട്ടും തമിഴ്നാട്ടില്‍ ഉടനീളം മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെ അദ്ദേഹം മത്സരത്തിന് സജ്ജമാക്കി. പക്ഷേ ഒരിടത്തും ആ പാര്‍ട്ടിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയിട്ടില്ല.
ഇതോടെ രാഷ്ട്രീയകാരന്റെ വേഷം തനിക്കൊട്ടും പാകപ്പെടില്ലെന്ന തിരിച്ചറിവിലേക്കാണ് കമല്‍ എത്തിയിരിക്കുന്നത്.
Recent Comments