തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തി കമല്ഹാസന്. ഗവർണർക്ക് ഏകപക്ഷീയമായ അധികാരങ്ങളില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നിന്ന് ചരിത്രപരമായ ഒരു വിധി ലഭിച്ചതിന് മുഖ്യമന്ത്രി സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കാനാണ് കമൽഹാസൻ സെക്രട്ടേറിയറ്റിൽ എത്തിയത്.
മുൻപും എം കെ സ്റ്റാലിനു വേണ്ടി കമൽ ഹാസ്സൻ സംസാരിച്ചിട്ടുണ്ട്. 2019-ലെ സ്റ്റാലിന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിൽ ‘ഹിന്ദിയ’ എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. സംസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും, സംസ്ഥാന സ്വയംഭരണം ഉയർത്തിപ്പിടിക്കുന്നതിലും, ഇന്ത്യയിലുടനീളം ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും ശ്രീ എം.കെ. സ്റ്റാലിൻ ഒരു ചാമ്പ്യനാണ് എന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും ഒപ്പമുള്ള ചിത്രത്തിന് അദ്ദേഹം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
Recent Comments