പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്, ദിഷ പതാനി തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് അശ്വിന് സംവിധാനം ചെയ്യുന്ന പ്രോജക്ട് കെ. തെലുങ്കിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അനൗണ്‍സ് ചെയ്ത നാളുമുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് അതിലെ താരസാന്നിദ്ധ്യം കൊണ്ടുതന്നെയാണ്. ഇപ്പോഴിതാ കമല്‍ഹാസനും പ്രോജക്ട് കെയുടെ ഭാഗമാകുന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് കമല്‍ ചെയ്യുന്നത്. കമല്‍ഹാസന്റെ കാസ്റ്റിംഗോടെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരസാന്നിദ്ധ്യംകൊണ്ട് പ്രോജക്ട് കെ ശ്രദ്ധേയമാകുകയാണ്.
’50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഡാന്‍സ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന കാലത്താണ് അശ്വിനി ദത്ത് നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ രണ്ടുപേരും ഒന്നിക്കുകയാണ്. പുതു തലമുറയിലെ പ്രതിഭാശാലിയായ സംവിധായകനാണ് ഈ പ്രോജക്ടിന് ചുക്കാന്‍ പിടിക്കുന്നത്. സഹതാരങ്ങളായ പ്രഭാസും ദീപികയും പുതു തലമുറയില്‍പ്പെട്ടവരാണ്. അമിതാബ് ജിക്കൊപ്പം ഞാന്‍ മുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യമായാണ് തോന്നുന്നത്. അമിതാബ് ജി എല്ലായ്പ്പോഴും സ്വയം കണ്ടെത്തുന്നു. അക്കാര്യം ഞാന്‍ അനുകരിക്കുന്നു. പ്രൊജക്റ്റ് കെയ്ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകര്‍ എന്നെ ഏത് സ്ഥാനത്തിരുത്തിയാലും പ്രധാനമായി ഞാനൊരു സിനിമാപ്രേമിയാണ്.’ കമല്ഹാസന് പറഞ്ഞു.
‘കമല്‍ഹാസന്റെ കൂടെ ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. പ്രോജക്ട് കെ യിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. കമല്‍ ഹസന്, അമിതാബ് ബച്ചന് എന്നീ ലെജന്‍ഡറി അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഏത് നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്. ആ സ്വപ്നമാണ് ഞാന്‍ എന്റെ കരിയറിലെ അമ്പതാം വര്‍ഷം സാക്ഷാത്കരിക്കുന്നത്.’ നിര്‍മ്മാതാവ് അശ്വിനിദത്ത് പറഞ്ഞു.
സംവിധായകന് നാഗ് അശ്വിനും തന്റെ സന്തോഷം മറച്ചുവച്ചില്ല. ‘ഇത്രയധികം ഐതിഹാസിക കഥാപാത്രങ്ങള്‍ ചെയ്ത കമല്ഹസന് സാര്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നത് വലിയ അംഗീകാരമാണ്. ഞങ്ങളെല്ലാവരും അദ്ദേഹം ചിത്രത്തിലേക്ക് വന്നതില്‍ ഒത്തിരി സന്തോഷത്തിലാണ്.’
2024 ജനുവരി 12 ന് ചിത്രം തീയേറ്ററുകളിലെത്തും. പിആര്‍ഒ ശബരി.
Recent Comments