രത്തന്‍ ചെങ്കപ്പ എന്നാണ് ഈ താരത്തിന്റെ പേര്. സൈക്കോപാത്ത്, മിസ് നന്ദിനി, കബ്സ, റോന്നി തുടങ്ങിയ കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവതാരം. നായകനായും ഉപനായകനായും തനിക്ക് ഒരുപോലെ ശോഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.
രത്തന്‍ ചെങ്കപ്പ എന്ന് കേട്ടിട്ട് ആളൊരു കന്നഡീയനോ തെലുങ്കനോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. മലയാളിയാണ്. മടിക്കേരിയാണ് സ്വദേശം. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ഇവിടെയാണ്. സിനിമ, രത്തന്റെ ചിന്തകളില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഒന്നാന്തരം സ്പോര്‍ട്ട്സ് മാനാണ്. ഹോക്കി, ബാസ്ക്കറ്റ് ബോള്‍, കബഡി എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട ഇനങ്ങള്‍. കര്‍ണ്ണാടക സ്റ്റേറ്റ് ഹോക്കി ടീമിലെ അംഗമായിരുന്നു രത്തന്‍. യൂണിവേഴ്സിറ്റി തലത്തില്‍ ബാസ്ക്കറ്റ് ബോളും കഴിച്ചിട്ടുണ്ട്. കബഡിയിലെയും സ്റ്റേറ്റ് പ്ലേയറായിരുന്നു രത്തന്‍ ചെങ്കപ്പ.
സുഹൃത്ത് കൂടിയായ ശ്രീനിവാസ് എന്ന സംവിധായകനാണ് രത്തനെ സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് വരുന്നത്. താന്‍ പുതുതായി ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്ഹണ്ടിനുവേണ്ടി രത്തനെ ഒപ്പം കൂട്ടിയതാണ് വഴിത്തിരിവായത്. സൈക്കോപാത്തായിരുന്നു ആദ്യ ചിത്രം. നിര്‍ഭാഗ്യവശാല്‍ ആദ്യചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. പിന്നാലെ മിസ് നന്ദിനിയിലെ പ്രധാന പ്രതിനായക വേഷം ചെയ്തു. കബ്സയില്‍ ഗ്യാങ്സ്റ്റര്‍ ലീഡായി അഭിനയിച്ചതും രത്തനാണ്. എഫ്.ഐ.ആറിലെയും റോന്നിയിലെയും വില്ലന്‍ വേഷങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മികച്ച ചലച്ചിത്രങ്ങള്‍ പിറവി കൊള്ളുന്ന മലയാളത്തില്‍ ഒരു വേഷം ചെയ്യണമെന്നുള്ളത് രത്തന്‍ ചെങ്കപ്പയുടെ വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. ആ സ്വപ്നങ്ങള്‍ക്ക് പിന്നാലെയാണ് ഈ ചെറുപ്പക്കാരന് ഇപ്പോള്‍.
Recent Comments