കന്നട യുവനടന് സിദ്ദിഖ് സാമന് ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’. നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന് ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമാന ശ്രീനിയാണ്. സലിംകുമാര്‍, വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെല്ബിന്, രവി എന്നിവരാണ് മറ്റു താരങ്ങള്‍.
ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ മുബീന് റൗഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം എല്‍ദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം മിര്‍ഷാദ് കയ്പമംഗലം, എഡിറ്റിംഗ് കളറിസ്റ്റ് അമരിഷ് നൗഷാദ്, രശ്മി സുശീല്‍, മിര്‍ഷാദ് കയ്പമംഗലം, അനൂപ് ജി എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ചാള്‍സ് സൈമണും ശ്രീകാന്ത് ശങ്കരനാരായണനും ചേര്‍ന്നാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ അമരിഷ് നൗഷാദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് റിയാസ് വയനാട്, പശ്ചാത്തലസംഗീതം ശ്രീകാന്ത് ശങ്കരനാരായണന് , കല സിദ്ദിഖ് അഹമ്മദ്, ചമയം ഷിജുമോന്, കോസ്റ്റ്യൂം ദേവകുമാര്‍ എസ്, കാസ്റ്റിംഗ് ഡയറക്ടര്‍ റമീസ് കെ, ത്രില്‍സ് സജീര്‍ഖാന്‍, മരയ്ക്കാര്‍, കോറിയോഗ്രാഫി സാകേഷ് സുരേന്ദ്രന്, സംവിധാന സഹായികള്‍ സൂര്യന്, അലന് വര്‍ഗ്ഗീസ്, അനു എസ്. പ്രസാദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് മുഹമ്മദ് ഫയസ്, അശ്വിന് മോട്ടി, സ്റ്റില്‍സ് – ബെന്സന് ബെന്നി, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments