ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മടത്തില്‍ നിന്ന് ഒരാള്‍ കൂടി എത്തുന്നു. കണ്ഠരര് രാജീവരുടെ മകന് ബ്രഹ്മദത്തനാണ് അച്ഛന് പിന്‍ഗാമിയായി ശബരിമല തന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നിലവിലെ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനര്ക്കൊപ്പം ബ്രഹ്മദത്തന് കൂടി തന്ത്രി പദവിയിലേക്ക് വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും.
ഓഗസ്റ് 16 ന് മേല്‍ശാന്തി നട തുറക്കുന്നത് ബ്രഹ്മദത്തന്റെ കൂടി സാന്നിധ്യത്തിലായിരിക്കും.
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തന് നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വര്‍ഷം മുന്‍പാണ് ജോലി രാജിവച്ച് തന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലെ പൂജകള്‍ക്ക് രാജീവര്‍ക്കൊപ്പം ബ്രഹ്മദത്തനും പങ്കാളിയായിരുന്നു.
Recent Comments