പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാംഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളുമാണ് പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മക്കളായ തൈമൂറിനും ജേയ്ക്കും വേണ്ടി നടി കരീന കപൂര്‍ മോദിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി. മുത്തച്ഛന്റെ പാരമ്പര്യവും മനോഹരമായ ജീവിതവും ആഘോഷിക്കുന്നതിനായുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് മോദിയെ ക്ഷണിക്കാനായതില്‍ അഭിമാനമുണ്ട് എന്നാണ് കരീന കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Recent Comments