കർണാടകയിൽ മണ്ണിന്റെ മക്കൾ വാദം കോൺഗ്രസ് സർക്കാർ നടപ്പിലാക്കുവാൻ പോവുന്നു .അതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ കന്നഡിഗര്‍ക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലും സി, ഡി ഗ്രേഡ് തസ്തികകളിലേക്കായിരിക്കും സംവരണം നൽകുക എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.അതോടെ സി, ഡി ഗ്രേഡ് തസ്തികകളിലെ തസ്തികളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ഇനി മുതൽ ജോലി ലഭിക്കില്ല .ദേശീയ പാർട്ടിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് മഹാരാഷ്ട്രയിൽ ശിവസേന വാദിച്ചതുപോലെയുള്ള മണ്ണിന്റെ മക്കൾ വാദം കർണാടകയിലും നടപ്പിലാക്കാൻ പോവുന്നത് ..
എന്നാൽ ചില വ്യവസായ പ്രമുഖന്മാര് ഈ ബില്ലിനെ എതിർത്തു. ഇത്തരം ഒരു ബില്ല് പാസാക്കുന്നത് വിവേചനപരമാണെന്നും ഇത് ഒരു ടെക്നോളജി ഹബ്ബ് എന്ന നിലയിൽ സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കുന്നതിനെ ബാധിക്കുമെന്നും ചില വ്യവസായ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കന്നഡ അനുകൂല സർക്കാരാണെന്നും കന്നഡിഗര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനാണ് ഇത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“കന്നഡിഗര്‍ക്ക് അവരുടെ നാട്ടിൽ ജോലി ഇല്ലാതിരിക്കരുതെന്നും സുഖകരമായ ജീവിതം നയിക്കാനുള്ള അവസരം നൽകണമെന്നും ആണ് സർക്കാറിന്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണ്. കന്നഡിഗരുടെ ക്ഷേമം നോക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. ഈ ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് നിയമവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
എന്നാൽ തദ്ദേശവാസികൾക്ക് ജോലി നൽകുകയെന്ന ലക്ഷ്യം സംസ്ഥാനത്തെ സാങ്കേതികവിദ്യയിൽ മുൻനിരയിൽ എത്തിക്കുന്നതിനെ ബാധിക്കരുതെന്ന് ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ പറഞ്ഞു.വോട്ട് കിട്ടാനുള്ള തന്ത്രമാണിതെന്നും ഈ നീക്കം കർണാടകയിലെ വികസനത്തെ പിന്നോട്ടടിക്കുമെന്നും ചില രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി
Recent Comments