കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് ജപ്പാന്. നവംബര്‍ 10 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ കേരള ലോഞ്ചിംഗിനായി കാര്‍ത്തിയും നായികവേഷം ചെയ്യുന്ന അനു ഇമ്മാനുവലും നവംബര്‍ 4 ന് കൊച്ചിയില്‍ എത്തും. വൈകിട്ട് 6 മണി ലുലുമാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പങ്കുകൊള്ളും. ഇവര്‍ക്കൊപ്പം നടന് സനല്‍ അമാന്‍, സംവിധായകന് രാജു മുരുകന്, നിര്‍മ്മാതാവ് എസ്. ആര്. പ്രഭു എന്നിവരും പങ്കെടുക്കും.
വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി ജപ്പാനില്‍ അവതരിപ്പിക്കുന്നത്. കോയമ്പത്തൂര്‍, തൂത്തുക്കുടി, കൊച്ചി, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. E4 എന്റര്‍ടെയ്ന്‍മെന്റ്സാണ് ജപ്പാന് കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
Recent Comments