വിരുമന്‍, പൊന്നിയിന്‍ സെല്വന്, സര്‍ദാര്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം കാര്‍ത്തി അഭിനയിക്കുന്ന ജപ്പാന് ഇന്ന് ചെന്നൈയില്‍ തുടക്കമായി. കാര്‍ത്തിയുടെ 25-ാമത്തെ ചിത്രംകൂടിയാണിത്. രാജു മുരുകനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മലയാളി താരം അനു ഇമ്മാനുവലാണ് കാര്‍ത്തിയുടെ നായിക.
ഡ്രീം വാരിയര്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ജപ്പാന്. ശകുനി, കാഷ്മോര, ധീരന് അധികാരം ഒന്ന്, കൈതി, സുല്‍ത്താന്‍ എന്നിവയാണ് മറ്റ് അഞ്ച് ചിത്രങ്ങള്‍. തെലുങ്ക് ഹാസ്യ നടന് സുനില്‍ ഈ ചിത്രത്തിലൂടെ തമിഴില്‍ ചുവടു വെക്കുകയാണ്. കൂടാതെ ഗോലി സോഡ, കടുക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ വിജയ് മില്‍ടനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പൊന്നിയിന്‍ സെല്‍വനിലൂടെ ലോകശ്രദ്ധ നേടിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍.
ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. നവംബര്‍ 12 ന് തൂത്തുക്കുടി, കേരളം എന്നിവിടങ്ങളിലായി ജപ്പാന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ തന്നെ പുറത്തു വിടുമെന്നും അണിയക്കാര്‍ അറിയിച്ചു. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Follow us on Google News
Recent Comments