മകൻ മുരളീധരനെ പിൻഗാമിയാക്കാൻ ശ്രമിച്ചതുകൊണ്ടാണ് കെ കരുണാകരൻ എന്ന അതികായകനെതിരെ കോൺഗ്രസിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് .പിന്നീട് അത് കൊട്ടാര വിപ്ലവമായി മാറി .അത് കരുണാകരന്റെ പതനത്തിലേക്കാണ് നയിച്ചത് .ഒടുക്കം മകൻ മൂലം കോൺഗ്രസ് വിട്ട് ലീഡർ പുതിയ രാഷ്ട്രീയ പാർട്ടിയായ ഡിഐസി അദ്ദേഹം രൂപീകരിച്ചു .പിന്നീട് അച്ഛനും മകനും കോൺഗ്രസിൽ തിരിച്ചു വന്നു .പിന്നീട് ഒരിക്കലും പഴയ പ്രതാപത്തിലേക്ക് ലീഡർക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ല.
ഇപ്പോൾ വീണ്ടും ആ ചരിത്രം കേരള രാഷ്ട്രീയത്തിൽ സംഭവിക്കുവാൻ പോകുന്നുയെന്ന് രാഷ്ട്രീയ തന്ത്രജ്ഞർ നിരീക്ഷിക്കുന്നു.കോൺഗ്രസിൽ അല്ല അത് സംഭവിക്കുവാൻ പോവുന്നത് .സിപിഎമ്മിലാണ് .അതാണിപ്പോൾ പിണറായി വിജയൻ നേരിട്ടുകൊണ്ടിരിക്കുന്നത് .പിണറായിയുടെ പിൻഗാമി മരുമകനായ മുഹമ്മദ് റിയാസ് എന്ന് പ്രചാരണം ശക്തമായതോടെയാണ് സ്വന്തം പാളയത്തിൽ പിണറായിക്കെതിരെ എതിർപ്പുകൾ ഉയർന്നത് .അതോടൊപ്പം അദ്ദേഹത്തിന്റെ അനാരോഗ്യം കൂടിയപ്പോൾ വാളെടുത്തവർ എല്ലാം വെളിച്ചപ്പാടായ സ്ഥിതിയാണ് .അപകടത്തെ തുടർന്ന് ആരോഗ്യം ക്ഷയിക്കുകയും മകൻ മുരളീധരനെ പിൻഗാമിയാക്കുകയും ചെയ്യുമെന്നായപ്പോഴാണ് കരുണാകരനും സ്വന്തം പാളയത്തിലെ പടയെ നേരിടേണ്ടി വന്നത്.. 1995 ൽ രാജിവെച്ച ശേഷം കരുണാകരനു കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ല .
ലീഡർ കെ കരുണാകരനായിരുന്നു തകർന്നു കിടന്ന കോൺഗ്രസ് പാർട്ടിയെ പുണരുജ്ജീവിപ്പിച്ചത്. 1967 കാലത്ത് നടന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ഒമ്പതു സീറ്റുകളിൽ ഒതുങ്ങിയ കോണ്ഗ്രസ് പാർട്ടിയെ ഭരണത്തിൽ കൊണ്ട് വന്നത് കരുണകാരന്റെ തന്ത്രവും ചാണക്യ ബുദ്ധിയുമാണ്.1969 ലെത്തിയപ്പോൾ ഇ എം എസ് സർക്കാരിനെ അട്ടിമറിച്ച് കോൺഗ്രസിന് പങ്കാളിത്തമുള്ള സർക്കാർ കരുണാകരൻ രൂപീകരിച്ചു. അങ്ങനെയാണ് സി പി ഐ യുടെ സി അച്യുതമേനോൻ മുഖ്യമന്ത്രിയായത്.
പിന്നീട് ആ മന്ത്രിസഭയിൽ കരുണാകരൻ ആഭ്യന്തര മന്ത്രിയുമായി. 77 ൽ കഷ്ടിച്ച് ഒരു മാസം കരുണാകരൻ മുഖ്യമന്ത്രിയായി. 82 മുതൽ 87 വരെ വീണ്ടും അദ്ദേഹം രണ്ടാമതും മുഖ്യമന്ത്രിയായി. 87 മുതൽ 91 വരെ പ്രതിപക്ഷ നേതാവ്.. 91 ൽ വീണ്ടും മുഖ്യമന്ത്രി. പിന്നീട് ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹം മകനെ പിൻഗാമിയാക്കുമെന്ന് പല കോൺഗ്രസ് നേതാക്കളും ഭയപ്പെട്ടു. അതോടെ ലീഡർക്കെതിരെ പാളയത്തിൽ പട ഉണ്ടായി. അങ്ങനെ തിരുത്തൽ വാദം തുടങ്ങി. ഒടുക്കം നരസിംറാവുവിനെ ഇന്ത്യയുടെ പ്രധാമന്ത്രിയാക്കിയ കരുണാകരനെ റാവുവും കൈവിട്ടതോടെ ലീഡറുടെ പത്തനം പൂർത്തിയായി..
ഏതാണ്ട് ഇതേപോലെയാണ് പിണറായി വിജയന്റെ ഗ്രാഫും.തലശ്ശേരി ബ്രണൻ കോളേജിൽ പഠിക്കുന്ന കാലത്ത് ആർ എസ് എസുകാരുടെ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ നടന്ന പിണറായി വിജയൻ ആർ എസ് എസുമായി കായികമായി ഏറ്റുമുട്ടിയിട്ടുണ്ട്.ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പിണറായി ഒന്നാം പ്രതിയും രാജഗോപാൽ രണ്ടാം പ്രതിയും കോടിയേരി ബാലകൃഷണൻ മൂന്നാം പ്രതിയുമായിരുന്നു .കോടതി ഇവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു .
പിന്നീട് പാർട്ടിയിൽ ശക്തനായ നേതാവായി പിണറായി മാറി .1970 ൽ ആദ്യമായി അദ്ദേഹം ആദ്യമായി എംഎൽഎ യായി.അടിയന്തരാവസ്ഥ കാലത്ത് പോലീസുകാരുടെ ക്രൂരമായ മർദ്ദനത്തിനിരയായി.അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.1996 മുതൽ 1998 വരെ മൂന്നാം ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ കറുത്തനായത്.ചടയൻ ഗോവിന്ദൻ അന്തരിച്ചതിനെ തുടർന്ന് 1998 സെപ്റ്റംബറിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പിണറായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ചാണ് പാർട്ടിയുടെ അമരത്ത് എത്തിയത് . പിന്നീട് 2002-ലെ കണ്ണൂർ സമ്മേളനവും 2005-ലെ മലപ്പുറം സമ്മേളനവും 2008-ലെ കോട്ടയം സമ്മേളനവും 2012-ലെ തിരുവനന്തപുരം സമ്മേളനവും പിണറായി വിജയനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.2016 ൽ ആദ്യമായി മുഖ്യമന്ത്രിയായി .2021 ൽ രണ്ടാമതും മുഖ്യമന്ത്രിയായി .ലോകസഭ തെരെഞ്ഞെടുപ്പ് വരെ സർക്കാരിലും പാർട്ടിയിലും പിണറായി ശക്തനായിരുന്നു .ഇരുപതിൽ 19 സീറ്റിലും തോറ്റതോടെ പിണറായിക്കെതിരെ ശബ്ദം ഉയർന്നു .അതിനൊരു പ്രധാന കാരണം അദ്ദേഹത്തിന്റെ മകൾ വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനു ലഭിച്ച അമിത പ്രാധാന്യം മൂലം അദ്ദേഹമാണ് പിണറായിയുടെ പിൻഗാമി എന്ന പ്രചാരണമാണ് .ഇത് തന്നെയാണ് കരുണാകരനും സംഭവിച്ചത് .
Recent Comments