ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനാര്‍ ഫിലിം അക്കാദമിയും ചേര്‍ന്ന് ത്രിദിന തിരക്കഥ & സംവിധാന ശില്പശാല മാര്‍ച്ച് 7, 8, 9 തീയതികളില്‍ എറണാകുളം, ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വച്ച് നടത്തുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മെമ്മോറിയലായി നടത്തുന്ന ശില്പശാലയ്ക്ക് ”കഥയ്ക്ക് പിന്നില്‍” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 7 ന് രാവിലെ 9 മണിക്ക് നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംവിധായകരായ ജോഷി, ബി. ഉണ്ണികൃഷ്ണന്, ഷാജി കൈലാസ്, ഷിബു ചക്രവര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
സാബ് ജോണ്‍, സഞ്ജയ്, എ. കെ. സാജന്, അജു സി നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാം പുഷ്ക്കരന്‍, തരുണ്‍ മൂര്‍ത്തി, ജോഫിന്‍ ടി ചാക്കോ, വിധു വിന്‍സെന്റ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കുന്നു സമാപന ചടങ്ങുകള്‍ മാര്‍ച്ച് 9 ന് വൈകുന്നേരം 4 മണിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നടക്കുന്നതാണ്. പുതുതലമുറ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഈ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുവാനും കരുത്ത് പകരുവാനുമാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന് ഈ ശില്പശാലയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
മാര്‍ച്ച് 7 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്കും മാര്‍ച്ച് 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങിലേക്കും എല്ലാ മാധ്യമ സുഹൃത്തുക്കളെയും ക്ഷണിച്ചിട്ടുണ്ട്.
Recent Comments