ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാര്‍ കോറമംഗലം കഥ,തിരക്കഥ,,ഗാനരചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായമ്മ. ഛായാഗ്രാഹകന്‍ നവീന്‍ കെ സാജ്. സംഗീതം രാജേഷ് വിജയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴക്കൂട്ടം. പുണര്‍തം ആര്‍ട്സ് ഡിജിറ്റല്‍, ദീപ എന്‍പി ആണ് നിര്‍മ്മാണം.
അങ്കിത വിനോദാണ് മായമ്മ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയന്തന് നമ്പൂതിരിയായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു. സംവിധായകന് വിജിതമ്പി, കൃഷ്ണപ്രസാദ്, ജയന് ചേര്‍ത്തല, പൂജപ്പുര രാധാകൃഷ്ണന്, ബിജു കലാവേദി, പി.ജെ. രാധാകൃഷ്ണന്, ബാബു നമ്പൂതിരി, ബാബു ജോയ്, ശ്രീകാന്ത്, ജീവന് ചാക്ക, സുമേഷ് ശര്‍മ, ശശിധരന് ചാലക്കുന്ന്, ഇന്ദുലേഖ, കെപിഎസി ലീലാമണി, സീതാലക്ഷ്മി, ആതിര സന്തോഷ്, രാഖി മനോജ്, കൂടാതെ ബേബി അഭിസ്ത, ബേബി അനന്യ, മാസ്റ്റര്‍ അമല്‍ പോള്‍ എന്നിവരും അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജശേഖരന് നായര്‍, ശബരിനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്. എഡിറ്റര്‍ അനൂപ് രാജ്. കോസ്റ്റിയൂംസ് ബിജു മങ്ങാട്ട്ക്കോണം. മേക്കപ്പ് ഉദയന്‍ നേമം. ആര്‍ട്ട് അജി പൈച്ചിറ. അസോസിയേറ്റ് ഡയറക്ടര്‍ റാഫി പോത്തന്‍കോട്. കൊറിയോഗ്രാഫി രമേഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര് അജയഘോഷ് പറവൂര്‍. യോഗീശ്വര ഫിലിം അവതരിപ്പിക്കുന്ന ചിത്രം 72 ഫിലിം കമ്പനി ജൂണ്‍ ഏഴിന് തീയേറ്ററുകളില്‍ എത്തിക്കുന്നു. പിആര്‍ഒ അജയ് തുണ്ടത്തില്‍,
എംകെ ഷെജിന്‍.
Recent Comments